കിരൺ പ്രഭാകരന്റെ " താക്കോൽ " .നിർമ്മാണം : ഷാജി കൈലാസ് .ഇന്ദ്രജിത്ത് സുകുമാരൻ , മുരളി ഗോപി എന്നിവർ പ്രധാന വേഷങ്ങളിൽ .

പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് നിർമ്മിച്ച് നവാഗതനായ കിരൺ പ്രഭാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് താക്കോൽ. 

ഇന്ദ്രജിത്ത് സുകുമാരൻ, മുരളി ഗോപി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സിനിമയുടെ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് റസൂൽ പൂക്കുട്ടിയാണ്. എം ജയചന്ദ്രൻ ആണ് സിനിമയുടെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഇലക്ട്ര എന്ന സിനിമയുടെ തിരക്കഥ രചനയിലൂടെ ശ്രദ്ധ നേടിയ എഴുത്തുകാരൻ കൂടിയാണ് കിരൺ പ്രഭാകരൻ. അരനാഴിക നേരം എന്ന സീരിയലിന്റെ തിരക്കഥക്ക് സംസ്ഥാന അവാർഡും അദ്ദേഹം നേടിയിരുന്നു. സിനിമയുടെ അണിയറയിലും മുന്നണിയിലും ഒരു കൂട്ടം മികച്ച കലാകാരൻമാർ ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ തന്നെ വലിയ പ്രതീക്ഷ തന്നെയാണ് താക്കോലിനുള്ളത്..

No comments:

Powered by Blogger.