മമ്മൂട്ടി, പൃഥിരാജ് സുകുമാരൻ ,ഉണ്ണി മുകുന്ദൻ ,ആര്യ എന്നിവർക്കൊപ്പം ആറുപത്തിയഞ്ചോളം പുതുമുഖങ്ങൾ അഭിനയിച്ച " പതിനെട്ടാംപടി " ജൂലൈ 5 ന് തീയേറ്ററുകളിൽ എത്തും.

സാധാരണക്കാരുടെ മക്കൾ മാത്രം പഠിക്കുന്ന സർക്കാർ സ്കൂളിൽ നിന്നും ,സമ്പന്നരുടെ മക്കൾ പഠിക്കുന്ന സ്വകാര്യ സ്കൂട്ടിൽ നിന്നും വന്ന ഒരു കൂട്ടം കുട്ടികൾ .ഇവരുടെ വൈരുദ്ധ്യങ്ങൾ സ്യഷ്ടിക്കുന്ന സംഘർഷങ്ങളാണ് അറുപത്തിയഞ്ചോളം പുതുമുഖങ്ങളെ അണിനിരത്തി ശങ്കർ രാമകൃഷണൻ സംവിധാനം ചെയ്യുന്ന  " പതിനെട്ടാം പടി " യുടെ പ്രമേയം .

മമ്മൂട്ടി പ്രൊഫ. ജോൺ എബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രമായി ഈ സിനിമയിൽ വേഷമിടുന്നു. പരമ്പരാഗത വിദ്യഭ്യാസ രീതികളെ പാടെ നിരാകരിക്കുന്ന സ്കൂൾ ഓഫ് ജോയി എന്ന സ്ഥാപനത്തിന്റെ ഉടമയായ അശ്വിൻ വാസുദേവായി  പൃഥിരാജ് സുകുമാരനും , ജനങ്ങൾക്കൊപ്പം നിൽക്കുന്ന കളക്ടർ അജിത്ത് കുമാർ ഐ. ഏ. എസ്സായി ഉണ്ണി മുകുന്ദനും അഭിനയിക്കുന്നു. 
ആര്യ ,സുരാജ് വെഞ്ഞാറംമൂട് , മണിയൻപിള്ള  രാജു , പ്രിയാ മണി, ആഹാന കൃഷ്ണ , സാനിയ ഇയപ്പൻ ,മാല പാർവതി എന്നിവരാണ്  മറ്റ് താരങ്ങൾ .ഇവരോടൊപ്പം ശ്രീചന്ദ് സുരേഷ് , അശ്വിൻ ഗോപിനാഥ്, ചന്ദുനാഥ് , വാഫാ ഖദീജ റഹ്മാൻ , ഹരിണി , ഫഹിം സഫർ എന്നി പുതുമുഖങ്ങളും അഭിനയിക്കുന്നു. 

ആഗസ്റ്റ് സിനിമയുടെ ബാനറിൽ സന്തോഷ് ശിവൻ, ആര്യ , ഷാജി നടേശൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്നത്‌. തിരക്കഥയും , സംഭാഷണവും ശങ്കർ രാമകൃഷ്ണനും, ,പശ്ചാത്തല സംഗീതവും എ.ച്ച് കാശിഫും, ഛായാഗ്രഹണം സുദീപ് ഇലമണും, എഡിറ്റിംഗ് ഭുവൻ ശ്രീനിവാസും, ഗാനരചന ബി.കെ. ഹരി നാരായണനും, വിനായക് ശശികുമാറും, ലോറൻസ് ഫെർണാണ്ടസും ,മേക്കപ്പ് റോണക്സ് സേവ്യറും , കോസ്റ്റും സ്റ്റെഫി സേവ്യറും ,ശബ്ദലേഖനം എം.ആർ .രാജാകൃഷ്ണനും  നിർവ്വഹിക്കുന്നു. ദിപക് പരമേശ്വരനാണ് പ്രൊഡക്ഷൻ കൺട്രോളർ .

ലോക പ്രശ്സ്ത ആക്ഷൻ കോറിയോഗ്രാഫർ മാസ്റ്റർ കെച്ചാ കംപ്കഡി ആണ് ആക്ഷൻ ഒരുക്കിയിരിക്കുന്നത്. രാജശേഖർ ,സുപ്രിം സുന്ദർ എന്നിവരാണ്എ ഫൈറ്റ് മാസ്റ്ററൻമാർ  . ആർ .റഹ്മാന്റെ അനന്തരവൻ എ .ആർ .കാഷിം സംഗീത സംവിധാനം നിർവ്വഹിച്ച് ഏഴ് പാട്ടുകൾ സിനിമയുടെ ഹൈലൈറ്റാണ് .


സലിം പി .ചാക്കോ .

No comments:

Powered by Blogger.