" വാർത്തകൾ ഇതുവരെ " ടീസർ & മ്യൂസിക് ലോഞ്ച് ജൂലൈ 19 ന് .


" വാർത്തകൾ ഇതുവരെ " ടീസർ &  മ്യൂസിക് ലോഞ്ച് ജൂലൈ 19 വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് എറണാകുളം              ഐ. എം. എ ഹാളിൽ നടക്കും .

ഗ്രാമങ്ങൾ നഗരങ്ങളായും നഗരങ്ങൾ മെട്രോപൊളിറ്റൻ സിറ്റിയായും വളർന്ന് കൊണ്ടിരിക്കുന്ന പുതിയ കാലത്ത് പഴമയുടെ കെട്ടുപാടുകളും, പാരമ്പര്യ മൂല്യങ്ങളും സൂക്ഷിക്കുന്ന , ജാതിയും മതവും പറയാത്ത സ്നേഹവും വിശ്വാസവും നിലനിൽക്കുന്ന ഒരു കാലത്തിന്റെ നിറമുള്ള ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന പള്ളിപ്പുറം ഗ്രാമവും , അവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെയും ജീവിതമാണ് " വാർത്തകൾ ഇതുവരെ " പറയുന്നത്. 

നൊസ്റ്റാൾജിക് ഫീലുള്ള കഥയും, കാരിക്കേച്ചർ മുഖമുള്ള കഥാപാത്രങ്ങളും നിറഞ്ഞ " വാർത്തകൾ ഇതുവരെ " സംവിധാനം ചെയ്യുന്നത് മനോജ് നായരാണ്. 

സിജു വിൽസൺ, അഭിരാമി ഭാർഗ്ഗവൻ, കെ.ടി. എസ്. പടന്നയിൽ , നെടുമുടി വേണു, വിജയരാഘവൻ , വിനയ് ഫോർട്ട് , സൈജു കുറുപ്പ് , സുധീർ കരമന, മാമുക്കോയ, ഇന്ദ്രൻസ്, അലൻസിയർ ലേ ലോപ്പസ്, പി. ബാലചന്ദ്രൻ ,നന്ദു, സുനിൽ സുഗദ , ശിവജി ഗുരുവായൂർ, നസീർ സംക്രാന്തി, പൗളി ,ലക്ഷ്മിപ്രിയ, ഷൈനി രാജൻ , അംബിക മോഹൻ , തേജൽ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ലോസൻ എന്റെർടെയിൻമെന്റും, പി. എസ്. ജി എന്റെർടെയിൻമെന്റും എന്നിവയുടെ ബാനറിൽ ബിജു തോമസ് മൈലപ്രായും, ജിബി പാറയ്ക്കലും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.


സലിം പി. ചാക്കോ .

No comments:

Powered by Blogger.