നടൻ ദിലീപിന്റെ ആരാധകന്റെ കഥയുമായി " ഷിബു " ജൂലൈ 19 ന് തീയേറ്ററുകളിൽ എത്തും.

പുതുമുഖം കാർത്തിക് രാമകൃഷ്ണൻ , അഞ്ജു കുര്യൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജുൻ പ്രഭാകരൻ , ഗോകുൽ രാമകൃഷ്ണൻ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഷിബു '' .

പാലക്കാട് ജില്ലയിലെ ഉൾഗ്രാമത്തിലെ തനി നാടൻ ചെറുപ്പക്കാരനാണ് ഷിബു. 24 മണിക്കൂറും സിനിമയെ സ്വപ്നം കണ്ട് കഴിയുന്ന ആൾ .ഒറ്റവാക്കിൽ പറഞ്ഞാൽ സിനിമ ഭ്രാന്തൻ. ജനപ്രിയ നായകനായ നടൻ ദിലീപിന്റെ കടുത്ത ആരാധകൻ. സി.ഐ. ഡി മൂസ കണ്ടതോടെ ദിലീപിന്റെ ഫാനായി. അതോടെ ഷിബുവിന്റെ മനസ് നിറയെ ദിലീപിന്റെ ഫാനായി .സിനിമയെക്കുറിച്ച് പഠിക്കാൻ നഗരത്തിലെ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂഷനിൽ ചേർന്നു. അതൊരു തരികിട സ്ഥാപനമായിരുന്നു. ഇതുവരെ കാണാത്ത സിനിമകൾ കണ്ട് സിനിമയെക്കുറിച്ചുള്ള ചർച്ചകളും മാറിയപ്പോൾ സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറി. നാട്ടിലെത്തിയ ഷിബു നിലവിലുള്ള സിനിമകളും റിലീസ് ചിത്രങ്ങളെയും കുറിച്ച് പുച്ഛിച്ച് സംസാരിക്കാൻ തുടങ്ങി. അതോടെ ഷിബുവിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് നർമ്മത്തിന് പ്രാധാന്യം നൽകി " ഷിബു " എന്ന ചിത്രത്തിൽ പറയുന്നത്. 

ഷിബുവായി പുതുമുഖം കാർത്തിക് രാമകൃഷ്ണനും , ഡോക്ടർ കല്യാണിയായി അഞ്ജു കുര്യനും അഭിനയിക്കുന്നു. സലീംകുമാർ, ബിജുക്കുട്ടൻ , നസീർ സംക്രാന്തി, ഉണ്ണി രാജൻ പി. ദേവ് , രാജേഷ് ശർമ്മ , ലുക്കുമാൻ ലുക്കു , വിനോദ് കോവൂർ , ജാനിഷ് ജിനു യാക്കൂബ് , ഹസ്സ് നാഥ് , സുനിൽ സി. എസ്. , ഐശ്വര്യ പത്മകുമാർ, സ്നേഹ ശ്രീകുമാർ എന്നിവരാണ് മറ്റ് താരങ്ങൾ. 

ഛായാഗ്രഹണം ഷബീർ അഹമ്മദും, ഗാനരചന മനു മഞ്ജിത് , വിനായക് ശശികുമാർ എന്നിവരും, സംഗീതം  സച്ചിൻ വാര്യർ , വിഘ്നേഷ് ഭാസ്കർ എന്നിവരും, മേക്കപ്പ് മനോജ് അങ്കമാലിയും, വസ്ത്രാലങ്കാരം അക്ഷയ പ്രിഥി രാജും , എഡിറ്റിംഗ് നൗഫൽ അബ്ദുള്ളയും നിർവ്വഹിക്കുന്നു. കാർഗോസ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രം യു.കെ. സ്റ്റുഡിയോസ് തീയേറ്ററുകളിൽ എത്തിക്കുന്നു.


സലിം പി. ചാക്കോ .

No comments:

Powered by Blogger.