" ജീവിതം ഒരു യാത്രയാണ്, ഓരോ യാത്രയും ഓരോ അനുഭവങ്ങളും " രമേശൻ ഒരു പേരല്ല - ജൂലൈ 19 ന് തീയേറ്ററുകളിൽ എത്തും .

മണികണ്ഠൻ പട്ടാമ്പിയെ നായകനാക്കി സുജിത്ത് വിഘ്നേശ്വർ സംവിധാനം ചെയ്യുന്ന ചിത്രമാണ് " രമേശൻ ഒരു പേരല്ല " .ഇതൊരു റിയലിസ്റ്റിക് സസ്പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുന്ന മൂവിയായിരിക്കും .

മണികണ്ഠൻ പട്ടാമ്പി ഒരു ഓൺ ലൈൻ ടാക്സി ഡ്രൈവറായ  രമേശന്റെ വേഷമാണ് ഈ ചിത്രത്തിൽ ചെയ്യുന്നത് . 2017 ആഗസ്റ്റ് 15 സ്വാതന്ത്രദിനത്തിൽ രമേശന്റെ ജീവിതം തികച്ചും  അപ്രതീക്ഷതമായ വഴികളിലൂടെ നീങ്ങുന്നതാണ് സിനിമയുടെ പ്രമേയം .

ഇന്ത്യയിൽ നിലനിൽക്കുന്ന നിയമത്തിലെ അപചയങ്ങൾ വരച്ചുകാട്ടുകയാണ് ഈ സിനിമ .

നടൻ മുകേഷിന്റെ സഹോദരി പുത്രൻ ദിവ്യദർശൻ ദേവൻ , രാകേഷ് ശർമ്മ , കൃഷ്ണകുമാർ ,  ഇ. എ. രാജേന്ദ്രൻ , കൃഷ്ണ ബാലകൃഷ്ണൻ, അരുൺ നായർ , ദേവേന്ദ്രനാഥ് , സുരേഷ് പ്രേം , ശൈലജ ,  മിനി .ഐ. ജി എന്നിവരോടൊപ്പം  , സ്കൂൾ ഓഫ് ഡ്രാമയിലെ  കലാകാരൻമാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം സുനിൽ        പ്രേംമും  ,സംഗീതവും ,പശ്ചാത്തല സംഗീതവും ജമിനി ഉണ്ണിയും , എഡിറ്റിംഗ് അർജുൻ മോനോനും , കലാസംവിധാനം ജ്യോതിഷ് ശങ്കറും നിർവ്വഹിക്കുന്നു.


സലിം പി. ചാക്കോ . 

No comments:

Powered by Blogger.