മതിൽ കെട്ടുകളിൽ നിന്നുള്ള മാറിയ ജീവിതത്തിലൂടെയാണ് യഥാർത്ഥ്യ വിദ്യാഭ്യാസം ലഭിക്കുകയെന്ന് " 18-ാം പടി " . മമ്മുട്ടിയുടെ മിന്നുന്ന പ്രകടനം . അക്ഷയ് രാധാക്യഷ്ണനും , ചന്ദുനാഥും പുത്തൻ താരോദയങ്ങൾ.


1995 കാലഘട്ടത്തിലെ 
സാധാരണക്കാരുടെ മക്കൾ മാത്രം പഠിക്കുന്ന തിരുവനന്തപുരത്തെ സർക്കാർ സ്കൂളിൽ നിന്നും , സമ്പന്നരുടെ മക്കൾ പഠിക്കുന്ന സ്വകാര്യമേഖലയിലുള്ള ഇന്റർനാഷണൽ സ്കൂളിൽ നിന്നും വരുന്ന  ഒരു കൂട്ടം വിദ്യാർത്ഥികളും  , ഇവരുടെ വൈരുദ്ധ്യങ്ങളും  സ്യഷ്ടിക്കുന്ന സംഘർഷങ്ങളാണ് അറുപത്തിയഞ്ചോളം പുതുമുഖങ്ങളെ അണിനിരത്തി തിരക്കഥാകൃത്തും ,നടനുമായ ശങ്കർ  രാമകൃഷണൻ ആദ്യമായി സംവിധാനം ചെയ്യുന്ന  " പതിനെട്ടാം പടി "യുടെ പ്രമേയം .

കേരള സമൂഹം ചർച്ച ചെയ്യേണ്ട വിഷയം തന്നെയാണ് സിനിമയിൽ ഉൾകൊള്ളിച്ചിരിക്കുന്നത് .

മതിൽ കെട്ടുകളിൽ നിന്നുമല്ല ,  മാറിയ ജീവിതത്തിലുടെയാണ് യഥാർത്ഥ വിദ്യാഭ്യാസം ലഭിക്കുകയെന്ന്  എന്ന്  സിനിമ  ചൂണ്ടികാട്ടുന്നു. 

മമ്മൂട്ടി പ്രൊഫ. ജോൺ എബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രമായി ഈ സിനിമയിൽ വേഷമിടുന്നു. പരമ്പരാഗത വിദ്യഭ്യാസ രീതികളെ പാടെ നിരാകരിക്കുന്ന " സ്കൂൾ ഓഫ് ജോയി " എന്ന സ്ഥാപനത്തിന്റെ ഉടമയായ അശ്വിൻ വാസുദേവായി  പൃഥിരാജ് സുകുമാരനും , ജനങ്ങൾക്കൊപ്പം നിൽക്കുന്ന കളക്ടർ അജിത്ത് കുമാർ ഐ. ഏ. എസ്സായി ഉണ്ണി മുകുന്ദനും, മേജർ അയ്യപ്പനായി ആര്യയും, വിദ്യാഭ്യാസ മന്ത്രിയായി സുരാജ് വെഞ്ഞാറംമൂടും  ,ആഹ്വാന കൃഷ്ണകുമാർ ടീച്ചർ ആനിയായും അഭിനയിക്കുന്നു. 

മണിയൻപിള്ള  രാജു , പ്രിയാ മണി, സാനിയ ഇയ്യപ്പൻ , മാല പാർവതി ,മുത്തുമണി ,നിർമ്മാതാവ് ഷാജി നടേശൻ ,നന്ദു, മൻജിത്ത് എന്നിവരാണ്   മറ്റ് താരങ്ങൾ .

പുതുമുഖങ്ങളായ അക്ഷയ് രാധാകൃഷ്ണൻ അയ്യപ്പനായും , ശ്രീചന്ദ് സുരേഷ് അജിയായും, അശ്വിൻ ഗോപിനാഥ് അശ്വിൻ വാസുദേവായും , ചന്ദുനാഥ് ജോയി എബ്രഹാം പാലയ്ക്കലായും , വാഫാ ഖദീജ റഹ്മാൻ എഞ്ചലായും , ഹരിണി അന്ന ജോൺസായും, ഫാഹിം സഫർ കുഞ്ഞിക്കായയും വേഷമിടുന്നു .

ആഗസ്റ്റ് സിനിമയുടെ ബാനറിൽ  ഷാജി നടേശനാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. കെ.ജി അനിൽകുമാർ സഹനിർമ്മാതാവും ,സൻജു കിളിമാനൂർ ,ദിനേശ് എസ് .ദേവൻ എന്നിവർ എക്സി്ക്യൂട്ടിവ്
പ്രൊഡ്യൂസറൻമാരും ,           മിഥുൻ എബ്രഹാം ലൈൻ പ്രൊഡ്യൂസറുമാണ് .

തിരക്കഥയും , സംഭാഷണവും ശങ്കർ രാമകൃഷ്ണനും, ,പശ്ചാത്തല സംഗീതം  ഏ.എച്ച്  കാശിഫും, ഛായാഗ്രഹണം സുദീപ് ഇലമണും, എഡിറ്റിംഗ് ഭുവൻ ശ്രീനിവാസനും, , ഗാനരചന ബി.കെ. ഹരി നാരായണനും, വിനായക് ശശികുമാറും, ലോറൻസ് ഫെർണാണ്ടസും ,മേക്കപ്പ് റോണക്സ് സേവ്യറും , കോസ്റ്റും സ്റ്റെഫി സേവ്യറും ,ശബ്ദലേഖനം എം.ആർ .രാജാകൃഷ്ണനും  നിർവ്വഹിക്കുന്നു. ദിപക് പരമേശ്വരനാണ് പ്രൊഡക്ഷൻ കൺട്രോളർ .

ലോക പ്രശ്സ്ത ആക്ഷൻ കോറിയോഗ്രാഫർ മാസ്റ്റർ കെച്ചാ കംബഡികെ ആണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. രാജശേഖർ ,സുപ്രിം സുന്ദർ എന്നിവരാണ്  ഫൈറ്റ്  മാസ്റ്ററൻമാർ  . എ. ആർ .റഹ്മാന്റെ അനന്തരവൻ എ .ആർ .കാശിഫ്  സംഗീത സംവിധാനം നിർവ്വഹിച്ച ഏഴ് പാട്ടുകൾ സിനിമയുടെ ഹൈലൈറ്റാണ് .

ഇരുപത്തിനാല് വർഷം മുൻപുള്ള നഗരകാഴ്ചകളാണ് പതിനെട്ടാം പടിയിൽ ഒരുക്കിയിരിക്കുന്നത്. പഴയ മോഡൽ ഡബിൾ ഡക്കർ ബസ്, പ്രിമിയർ പത്മിനികാർ, ചേതക്ക് സ്കൂട്ടർ ഒക്കെ സിനിമയിലുണ്ട്. ഈ കാഴ്ചകൾക്ക് അപ്പുറം 120 വർഷം പഴക്കമുള്ള മോഡൽ സ്കൂൾ ഒരു കഥാപാത്രമായി എത്തുന്നു .ആദ്യമായാണ് ലോക്കേഷൻ അല്ലാതെ മോഡൽ സ്കൂൾ കഥാപാത്രം ആകുന്നത്. 

മമ്മൂട്ടിയുടെ ജോൺ എബ്രഹാം പാലയ്ക്കൽ സ്റ്റൈലിഷാണ്. പുതുമുഖങ്ങൾ എല്ലാം മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത് .അക്ഷയ് രാധാകൃഷ്ണനും ,  ചന്ദുനാഥും മലയാള സിനിമയുടെ പുത്തൻ താരോദയങ്ങളാണ് .പൃഥിരാജ് സുകുമാരന്റെ വോയിസ് ഓവറും , അശ്വിൻ വാസുദേവ് എന്ന കഥാപാത്രവും  പ്രേക്ഷക ശ്രദ്ധ നേടി. ശങ്കർ രാമക്യഷ്ണന്റെ സംവിധാനമികവ് എടുത്ത് പറയാം .

യുവതലമുറയ്ക്കും , എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണ് " പതിനെട്ടാം പടി " .


Rating : 3.5 /5.

സലിം പി .ചാക്കോ .

No comments:

Powered by Blogger.