ജോഷിയുടെ " പൊറിഞ്ചു മറിയം ജോസ് " ആഗസ്റ്റ് 15 ന് തീയേറ്ററുകളിൽ എത്തും .

കാട്ടാളൻ പൊറിഞ്ചുവും , മറിയവും , പുത്തൻപള്ളി ജോസും തൃശൂരിൽ ജീവിച്ചിരുന്ന മൂന്ന് പേരാണ്. പള്ളി പെരുന്നാളും , ബാന്റ് സെറ്റും അതിന്റെ പേരിലുള്ള അടിപിടികളിലും ,വാക്ക് തർക്കങ്ങളിലും മുഴങ്ങി കേൾക്കുന്ന പേരുകളാണ് കാട്ടാളൻ പൊറിഞ്ചുവും , പുത്തൻപള്ളി ജോസും .പേരുകേട്ട ആലപ്പാട്ട് തറവാട്ടിലെ ഒരു ശക്തിയാണ് മറിയം. 

" പൊറിഞ്ചു മറിയം ജോസ് "  സംവിധാനം ചെയ്യുന്നത് ജോഷിയാണ്. ഡേവിഡ് കാച്ചപ്പിളളി അവതരിപ്പിക്കുകയും, കീർത്തന മൂവീസിന്റെ ബാനറിൽ റെജിമോൻ നിർമ്മാണവും നിർവ്വഹിക്കുന്നു. 

കാട്ടാളൻ പൊറിഞ്ചുവായി ജോജു ജോർജ്ജും, പുത്തൻ പളളി ജോസായി ചെമ്പൻ വിനോദ് ജോസും , മറിയം ആയി നൈലാ ഉഷയും അഭിനയിക്കുന്നു. വിജയരാഘവൻ, രാഹുൽ മാധവ്, കൈനകരി തങ്കരാജ് , അനിൽ നെടുമങ്ങാട് , മാളവിക മേനോൻ , നിയാസ് കലാഭവൻ , സുധി കോപ്പ , സ്വാസിക, സരസ ബാലുശ്ശേരി ,മാല പാർവതി , നിസാർ സേട്ട് , ഐ. എം. വിജയൻ , മാളവിക  തുടങ്ങിയവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

നവാഗതനായ തിരക്കഥാകൃത്ത് അഭിലാഷ് രചനയും, ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിളളിയും, കലാസംവിധാനം ദിലീപ് നാഥും  , സ്റ്റിൽസ് സിനറ്റ് സേവ്യറും, സംഗീതം ജെയ്ക്ക് സ്  ബിജോയ്, എഡിറ്റിംഗ് ശ്യാം ശശിധരനും , മേക്കപ്പ് റോണക്സ് സേവ്യറും,  നിർവ്വഹിക്കുന്നു. 

മോഹൻലാലിന്റെ " ലൈലാ ഓ ലൈയ്ക്ക് " ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.  

സലിം പി. ചാക്കോ . സലിം പി. ചാക്കോ .

No comments:

Powered by Blogger.