ടോവീനോ തോമസിന്റെ " എടക്കാട് ബറ്റാലിയൻ 06 " . സംവിധാനം : സ്വപ്നേഷ് കെ. നായർ .

ടോവിനോ  തോമസിനെ നായകനാക്കി നവാഗതനായ സ്വപ്കേഷ് കെ. നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് " എടക്കാട് ബറ്റാലിയൻ 06 " .കോഴിക്കോട്ടെ എടക്കാട് എന്ന സ്ഥലത്തെ  ആറംഗ സൗഹൃദസംഘത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത് .ഈ സംഘത്തെ നാട്ടുകാർ വിളിച്ചിരുന്നത് " എടക്കാട് ബറ്റാലിയൻ 06 " എന്നാണ്. ഇന്ത്യൻ മിലട്ടറിയിലെ ഉദ്യോഗസ്ഥനാണ് ഷഫീഖ് മുഹമ്മദ്. ഷഫീഖ് മുഹമ്മദിന്റെ കൂട്ടുകാരായ അശോക്, നങ്കു ,രൂപേഷ് , പ്രിൻസ് , ജോഷ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് എടക്കാട്  ബറ്റാലിയൻ .ഈ അറംഗ സംഘം നാട്ടിലെ ചില പ്രശ്നങ്ങളിൽ ഇടപെടുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. 

സംയുക്താ മോനോൻ ,സലീം കുമാർ ,സിബി മാത്യൂ , കലിംഗ ശശി, ശ്രീകാന്ത് ബാലചന്ദ്രൻ ,വിജയ് പി.നായർ,  ഷാലു റഹീം , ശങ്കർ , വിഷ്ണു, ധീരജ് ഡെന്നി, ജിതിൻ പുത്തഞ്ചേരി , ഇന്ദുചൂഡൻ, പി. ബാലചന്ദ്രൻ , ജോയി മാത്യു , രേഖ , ദിവ്യാ പിള്ള , സരസ ബാലുശ്ശേരി, ഉമ, മാളവിക മേനോൻ , അഞ്ജലി നായർ , നന്ദന, നിർമ്മൽ പാലാഴി, ഉമനായർ , സന്തോഷ് കീഴാറ്റുർ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

രചന പി. ബാലചന്ദ്രനും , ഛായാഗ്രഹണം സിനു  സിദ്ധാർത്ഥും , ഗാനരചന ഹരി നാരയണൻ , മനു രഞ്ജിത്ത് എന്നിവരും , സംഗീതം  കൈലാസ് മോനോനും,  , എഡിറ്റിംഗ്  രെതിൻ രാധാകൃഷ്ണനും  ,  കലാസംവിധാനം നാഥൻ എസും , മേക്കപ്പ് രതീഷ് അമ്പാടിയും,  നിർവ്വഹിക്കുന്നു. രാജൻ ഫിലിപ്പാണ് പ്രൊഡക്ഷൻ കൺട്രോളർ. 

റൂബി ഫിലിംസ് ഇൻ അസോസിയേഷൻ വിത്ത് കാർണിവൽ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ശ്രീകാന്ത് മുരളി, തോമസ് ജോസഫ് പട്ടത്താനം , ജയന്ത് മാമ്മൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

സിബി മലയിൽ , റാഫി, വിനയൻ , ഒമർ ലുലു എന്നിവരോടൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് സ്വപ്നേഷ് കെ. നായർ തന്റെ ആദ്യം സംവിധാനം ചെയ്യുന്നത്.


സലിം പി. ചാക്കോ.

No comments:

Powered by Blogger.