മഞ്ജിത്ത് ദിവാകറിന്റെ " കൊച്ചിൻ ശാദി @ ചെന്നൈ 03 " ആഗസ്റ്റ് 15 ന് റിലീസ് ചെയ്യും. വിജിൽ വർഗ്ഗീസ് , അക്ഷീത ശ്രീധർ , ചാർമ്മിള ,ആർ. കെ. സുരേഷ് എന്നിവർ പ്രധാന വേഷങ്ങളിൽ .

"കൊച്ചിൻ ശാദി @ ചെന്നൈ 03 " ഫാമിലി ലൗ ആക്ഷൻ മൂവിയാണ്. മഞ്ജിത്ത് ദിവാകർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. 

കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ലക്ഷ്മിയക്ക് ശാദിക എന്നൊരു മകളുണ്ട്. ഭർത്താവിന്റെ മരണത്തോടെ ഒറ്റപ്പെട്ടു പോയ ലക്ഷ്മിയും , ശാദികയും ജീവിതത്തോട് പൊരുതിയാണ് കഴിയുന്നത്. മകൾക്ക് വേണ്ടി മാത്രമായിരുന്നു അമ്മയുടെ ജീവിതം. രാഹുൽ എന്ന ചെറുപ്പക്കാരനെ പരിചയപ്പെട്ടതോടെ ശാദികയിൽ മാറ്റങ്ങൾ ഉണ്ടായി. മകളുടെ മനസ് വായിക്കാൻ കഴിയാതെ അമ്മ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു. 
ശാദിക ചെന്നൈയിലേക്ക് ഒരാവശ്യത്തിനായി പുറപ്പെടുന്നു. ഒട്ടും പരിചയമില്ലാത്ത നാട്ടിൽ ഒറ്റയ്ക്ക്  യാത്ര ചെയ്യുന്ന ശാദികയെ മൂന്ന് ചെറുപ്പക്കാർ പിൻതുടരുന്നു.  തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. 

ലക്ഷ്മിയായി ചാർമിളയും , മകൾ ശാദികയായി അക്ഷീത ശ്രീധറും  , രാഹുലായി വിജിൽ വർഗ്ഗീസും വേഷമിടുന്നു. തമിഴ് നടൻ ആർ. കെ. സുരേഷ്, വിനോദ് കിഷോർ , ശിവജി ഗുരുവായൂർ , സിനോജ് വർഗ്ഗീസ് , സുയോഗ് രാജ്, കിരൺരാജ്, നേഹ സക്സേന , അശ്വനി , നിയുക്ത , ബേബി പാർവ്വതി എന്നിവരാണ് മറ്റ് അഭിനേതാക്കൾ .

ഛായാഗ്രഹണം അയ്യപ്പൻ .എൻ , തിരക്കഥ  റിജേഷ് ഭാസ്കർ , ഗാനരചന ഗോഡ് വിൻ  വിക്ടർ , സംഗീതം സണ്ണി വിശ്വനാഥ് , പ്രൊഡക്ഷൻ കൺട്രോളർ ഷാജൻ കുന്ദംകുളം എന്നിവരാണ് അണിയറയിൽ പ്രവർത്തിക്കുന്നത്. 

നാല് പാട്ടുകൾ ഈ സിനിമയിൽ ഉണ്ട്. മലയാളത്തിലും , തമിഴിലും ഒരേ സമയം ഈ സിനിമ റിലീസ് ചെയ്യും.മഞ്ജിത്ത് ദിവാകർ സംവിധാനം ചെയ്ത ആദ്യ സിനിമയായ  " സെലിബ്രേഷനിൽ മധുസാർ അണ് അഭിനയിച്ചത് .

ഏയിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ദുൾ ലത്തീഫ് വടക്കൂട്ട് നിർമ്മിക്കുന്ന ചിത്രമാണ് " കൊച്ചിൻ ശാദി @ ചെന്നൈ 03 " . ആഗസ്റ്റ് 15 ന് ഈ ചിത്രം തീയേറ്ററുകളിൽ എത്തും. 

സലിം പി. ചാക്കോ . 

CPK Desk.

No comments:

Powered by Blogger.