ചിരിക്കാറ്റുമായി " ചിൽഡ്രൻസ് പാർക്ക് - STORY OF 3 IDIOTS പ്രേക്ഷകരുടെ മുന്നിൽ എത്തി.


ഒരു ഓർഫനേജിന്റെ പശ്ചാത്തലത്തിൽ  ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ചിൽഡ്രൻസ് പാർക്ക്  _ STORY OF 3 IDIOTS " .

കോമഡിയും , ആക്ഷനും ഒക്കെ ചേർന്ന കുടുംബചിത്രമാണിത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ടായ ഷാഫിയും - റാഫിയും ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു .

ജെറിയും, ഋഷിയും അടുത്ത സുഹൃത്തുക്കളാണ് .നല്ല സാമ്പത്തിക ശേഷിയുള്ള ഒരു കുടുംബത്തിലെ അംഗമാണ് ഋഷി . അടിച്ച് പൊളിച്ച് നടക്കുന്ന ഋഷിയ്ക്ക് അവകാശപ്പെട്ടത് സ്വത്തുക്കൾ ലഭിക്കാതെ വരുന്നു .അത് വീണ്ടെടുക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവരെ  ചിൽഡ്രൻസ് പാർക്ക് എന്ന ഓർഫനേജിൽ എത്തിക്കുന്നത്. ഇവിടെ വെച്ച് ലെനിൻ അടിമാലി എന്ന യുവാവും ഇവരോടൊപ്പം കൂടുന്നു. ഇവരുടെ ജീവിതത്തിലേക്ക് മൂന്ന് പെൺക്കുട്ടികളും കടന്ന് വരുന്നു. 

വിഷ്ണു ഉണ്ണികൃഷ്ണൻ ജെറിയെയും, ധ്രുവൻ ഋഷിയെയും, ഷറഫുദീൻ ലെനിൻ അടിമാലിയെയും, ജോയ് മാത്യൂ ഗോവിന്ദൻ മാഷിനെയും , മാനസ  രാധാക്യഷ്ണൻ വിജിയെയും , ഹരീഷ് കണാാരൻ ദിനകരൻ കുക്കായും, ശ്രീജിത്ത് രവി എ.സി. പി അലക്സായും ശിവജി ഗുുരുവായൂർ രാഷ്ട്രീയ നേതാവ് കോരയായും  , മുത്തുപാണ്ഡ്യൻ വില്ലനായി തമിഴ് നടൻ അരുൾദോസും അഭിനയിക്കുന്നു. 

ഗായത്രി സുരേഷ്, സൗമ്യ മേനോൻ , സംവിധായകൻ ഷാഫി, നോബി  ,  ഷഫീഖ് , കലാഭവൻ ഫനീഫ് , പൊന്നമ്മ ബാബു , ഫൈസൽ , അനൂപ് ഭാസ്കർ , ബാലചന്ദ്രൻ ചുള്ളിക്കാട്, ഡിനി ഡാനിയേൽ, ഷെറിൻ , പൂജിത മേനോൻ ,എലൂർ ജോർജ്            എന്നിവരും  ഈ സിനിമയിൽ അഭിനയിക്കുന്നു. 

കഥ, തിരക്കഥ, സംഭാഷണം റാഫിയാണ് നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വി. സാജനും, ഗാനരചന ബി.കെ. ഹരി നാരായണനും, സംഗീതം അരുൺ രാജും , ഛായാഗ്രഹണം ഫൈസൽ അലിയും, കലാ സംവിധാനം അർക്കൻ എസ്. കർമ്മയും, മേക്കപ്പ് പട്ടണം റഷീദും, കോസ്റ്റൂംസ് ഡിസൈൻ സമീറാ  സനീഷും ,ആക്ഷൻ മാഫിയ ശശിയും ,പശ്ചാത്തല സംഗീതം ബിജി ബാലും നിർവ്വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ .

വൺമാൻ ഷോ, കല്യാണരാമൻ, പുലിവാൽ കല്യാണം, മായാവി ചോക്ലേറ്റ് , ചട്ടമ്പിനാട്, മേരിക്കൊണ്ടൊരു കുഞ്ഞാട് , 2 കൺട്രീസ്, ഒരു പഴയ ബോംബ് കഥ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

കൊച്ചിൻ ഫിലിംസിന്റെ ബാനറിൽ രൂപേഷ് ഓമന  , മിലൻ ജലീൽ എന്നിവരാണ് " ചിൽഡ്രൻസ് പാർക്ക് " നിർമ്മിച്ചിരിക്കുന്നത്.

കോമഡി തന്നെയാണ് സിനിമയുടെ ഹൈലൈറ്റ് . ഷറഫുദീന്റെ ലെനിൻ അടിമാലി  പ്രേക്ഷക ശ്രദ്ധ നേടുന്നു. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും " ചിൽഡ്രൻസ് പാർക്ക് " .

Rating : 3.5 / 5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.