" ആസിഫ് അലി നായകനാകുന്ന O.P.160 /18 കക്ഷി : അമ്മിണിപിള്ള ജൂൺ 28 -ന് റിലിസ് ചെയ്യും .

ആസിഫ് അലി നായകനാകുന്ന O.P .160/18 കക്ഷി : അമ്മിണിപിള്ള  നവാഗതനായ ദിൻജിത്ത് അയത്തൻ സംവിധാനം ചെയ്യുന്നു. സനിലേഷ് ശിവൻ രചനയും, ജാക്സ് ബിജോയ് പശ്ചാത്തല സംഗീതവും ,അരുൺ മുരളിധരൻ, സാമുവേൽ എബി എന്നിവർ സംഗീതവും , ബാഹുൽ രമേഷ് ഛായാഗ്രഹണവും, സൂരജ് ഇ .എസ് എഡിറ്റിംഗും, മനു മൻജിത്ത് ഗാനരചനയും  നിർവ്വഹിക്കുന്നു. മുസ്തഫ , ജുഡിത്ത് ആൻ, സിയ ഉൾ ഹഖ് , സുധീർ പറവൂർ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. 

ആസിഫ് അലി അഡ്വ. പ്രദീപൻ മഞ്ഞോടിയായും, അഹമ്മദ് സിദ്ദിഖ് ഷാജിത്ത് അമ്മിണിപ്പിള്ളയായും, ബേസിൽ ജോസഫ് -  അഡ്വ.പിലാകുൾ ഷംസുആയും, അശ്വതി മനോഹരൻ -   നിമിഷയായും, ഫാറാ ഷിബില - കാന്തി ശിവദാസനായും, വിജയരാഘവൻ - അഡ്വ. ആർ.പിയായും, മാമുക്കോയ - ഷൺമുഖൻ ആയും , നിർമ്മൽ പാലാഴി - മുകേഷനായും , ശ്രീകാന്ത് മുരളി - ജഡ്ജ് മാത്തനായും ,സുധീഷ് - പ്രകാശനായും , സുധീർ പറവൂർ - ആച്ചിയായും , ലുക്ക്മാൻ - സൂരനായും , ബാബു സ്വാമി - ജെയിംസ് വക്കിലായും വേഷമിടുന്നു. സരയു മോഹൻ , രാജേഷ് ശർമ്മ , പി. ശിവദാസ് കണ്ണൂർ , സരസ ബാലുശ്ശേരി, ഷൈനി രാജൻ, ബാബു അനൂർ , ഉണ്ണിരാജ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

റിജു രാജൻ നിർമ്മാണവും, E4 എന്റെർടെയിൻമെന്റ് സ് ഈ സിനിമ വിതരണവും നിർവ്വഹിക്കുന്നു .

കോടതിയിലെ കേസ് നടത്തിപ്പും, വക്കീലന്മാർ തമ്മിലുള്ള ഇടപെടലുകളും മറ്റും നർമ്മത്തിൽ അവതരിപ്പിക്കുന്നതാണ് സിനിമയുടെ പ്രമേയം .

സലിം പി. ചാക്കോ .

No comments:

Powered by Blogger.