നർമ്മത്തിൽ ചാലിച്ച സാമൂഹ്യ പ്രസക്തിയുള്ള വിഷയവുമായി ആസിഫ് അലിയുടെ " O. P.160 /18 കക്ഷി: അമ്മിണിപിള്ള " .

ആസിഫ് അലി നായകനാകുന്ന O.P .160/18 കക്ഷി : അമ്മിണിപിള്ള  നവാഗതനായ ദിൻജിത്ത് അയ്യത്തൻ സംവിധാനം ചെയ്യുന്നു.

ജീവിതം മടുത്ത ഷാജിത്ത് അമ്മിണിപിള്ള  എന്ന ചെറുപ്പക്കാരൻ കടലിലേക്ക് ചാടാൻ തുടങ്ങുന്ന സമയത്താണ് സിനിമ ആരംഭിക്കുന്നത്. കടലിൽ ചാടാൻ അമ്മിണിപിള്ളയെ പ്രേരിപ്പിച്ച സാഹചര്യങ്ങളാണ്  സിനിമയുടെ പ്രമേയം. 

ഷാജിത്ത് അമ്മിണിപിള്ള   എന്ന ചെറുപ്പക്കാരൻ വളർന്ന് വലുതായപ്പോഴും വിട്ടുകാർക്ക് അവൻ അമ്മിണി തന്നെയാണ്. ഗൾഫിൽ നിന്ന് എത്തുന്ന അമ്മിണിപിള്ളയെ വിട്ടുകാർ നേരെ കൊണ്ടു പോകുന്നത് " മംഗലം മാര്യേജ് " ബ്യൂറോയിലേക്കാണ്. പെണ്ണിനെ കാണാൻ പോലും അവസരം നൽകാതെ വിട്ടുകാർ അമ്മിണി പിള്ളയെ വിവാഹം കഴിപ്പിക്കുന്നു. 
എന്നാൽ ഭാര്യ  കാന്തി ശിവദാസനുമായി ഒത്തു പോകാൻ അമ്മിണിപിള്ളയ്ക്ക് കഴിയുന്നില്ല .വിവാഹ മോചനത്തെ എതിർക്കുന്ന വിട്ടുകാരും , ഡൈവോഴ്സിന് തയ്യാറാക്കാത്ത കാന്തി ശിവദാസനും ഒരു വിഷയമാകുന്നു .അയാൾ എത്തുന്നത് അഡ്വ .പ്രദീപ് മഞ്ഞോടിയുടെ അടുത്താണ് .വിട്ടുകാരുടെ അമ്മിണി കക്ഷി: അമ്മിണിപിള്ളയായി മാറുന്നു. വിവാഹ മോചനത്തിനായി അഡ്വ. പ്രദീപൻ മഞ്ഞോടി നടത്തുന്ന ശ്രമങ്ങളാണ് സിനിമ പറയുന്നത് .

സനിലേഷ് ശിവൻ രചനയും, ജാക്സ് ബിജോയ് പശ്ചാത്തല സംഗീതവും ,അരുൺ മുരളിധരൻ, സാമുവേൽ എബി എന്നിവർ സംഗീതവും , ബാഹുൽ രമേഷ് ഛായാഗ്രഹണവും, സൂരജ് ഇ .എസ് എഡിറ്റിംഗും, മനു മൻജിത്ത് ഗാനരചനയും  നിർവ്വഹിക്കുന്നു. മുസ്തഫ , ജുഡിത്ത് ആൻ, സിയ ഉൾ ഹഖ് , സുധീർ പറവൂർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 

ആസിഫ് അലി - അഡ്വ. പ്രദീപൻ മഞ്ഞോടിയായും, അഹമ്മദ് സിദ്ദിഖ്- ഷാജിത്ത് അമ്മിണി പിള്ളയായും,  ബേസിൽ ജോസഫ് - അഡ്വ. ഷംസുആയും, അശ്വതി മനോഹരൻ - നിമിഷയായും, ഫാറാ ഷിബില - കാന്തി ശിവദാസനായും, വിജയരാഘവൻ - അഡ്വ. ആർ.പിയായും, മാമുക്കോയ - ഷൺമുഖൻ ആയും , നിർമ്മൽ പാലാഴി - മുകേഷനായും , ശ്രീകാന്ത് മുരളി - ജഡ്ജ് മാത്തനായും ,സുധീഷ് - പ്രകാശനായും , സുധീർ പറവൂർ - ആച്ചിയായും , ലുക്ക്മാൻ - സൂരനായും , ബാബു സ്വാമി - ജെയിംസ് വക്കിലായും വേഷമിടുന്നു. 
സരയു മോഹൻ , രാജേഷ് ശർമ്മ , പി. ശിവദാസ് കണ്ണൂർ , സരസ ബാലുശ്ശേരി, ഷൈനി രാജൻ, ബാബു അനൂർ , ഉണ്ണിരാജ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്.  

റിജു രാജൻ നിർമ്മാണവും, E4 എന്റെർടെയിൻമെന്റ്സ് ഈ സിനിമയുടെ വിതരണം  നിർവ്വഹിച്ചിരിക്കുന്നത് .

സമുഹത്തിലെ വിവാഹ മോചന കേസുകളുടെ ഹാസ്യരൂപമാണ് സിനിമ പറയുന്നത്‌. അവതരണത്തിന്റെ പുതുമയാണ് സിനിമയുടെ പ്രധാന ഘടകം. തലശ്ശേരി ഭാഷയാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്.  ദിൽജിത്ത് അയ്യത്താന്റെ സംവിധാനം നന്നായിട്ടുണ്ട്. 

കോടതിയിലെ കേസ് നടത്തിപ്പും, വക്കീലന്മാർ തമ്മിലുള്ള ഇടപെടലുകളും മറ്റും നർമ്മത്തിൽ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. 

Rating :  3.5 / 5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.