കെ.കെ. രാജീവിന്റെ " എവിടെ " യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ടോവിനോ തോമസ് fb പേജിലുടെ റിലീസ് ചെയ്തു.

ഹോളിഡേ            മൂവിസിനുവേണ്ടി കെ.കെ രാജീവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " എവിടെ " .മലയാള സിനിമയിലെ ജൂബിലി പ്രൊഡക്ഷൻസും, പ്രകാശ് മൂവി ടോണും, മാരുതി പിക്ച്ചേഴ്സും ഈ ചിത്രത്തിന് വേണ്ടി വീണ്ടും ഒന്നിക്കുന്നു. 

മനോജ് കെ. ജയൻ ആണ് " എവിടെ " യിലെ പ്രധാന കഥാപാത്രമാകുന്ന സഖറിയയെ അവതരിപ്പിക്കുന്നത് . പ്രശസ്ത തിരക്കഥാകൃത്തുകളായ ബോബി, സഞ്ജയ് ടീമിന്റേതാണ് കഥ. സംഗീതം ഔസേപ്പച്ചനും , ഛായാഗ്രഹണം നൗഷാദ് ഷെറീഫും ,എഡിറ്റിംഗ് മഹേഷ് നാരായണനും, കലാ സംവിധാനം ബോബനും, മേക്കപ്പ് രാജേഷ് നെന്മാറായും, കോസ്റ്റും അഫ്സൽ മുഹമ്മദും നിർവ്വഹിക്കന്നു. 

ആശ ശരത് , ഷെബിൻ ബെൻസൺ,          സൂരാജ് വെഞ്ഞാറംമൂട്, ബൈജു സന്തോഷ്, പ്രേം പ്രകാശ്, അനശ്വര രാജൻ , എറിക് , ജ്യോതി രാജ് , കുഞ്ചൻ , മജീദ്, ശിവജി ഗുരുവായൂർ , സുനിൽ സുഖദ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ .

ജൂബിലി ജോയി തോമസ് , തൊമ്മിക്കുഞ്ഞ് , സൂരജ്, പ്രേംപ്രകാശ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. 

കലാകാരനായ സഖറിയയെ പെട്ടെന്ന് ഒരു ദിവസം കാണാതാവുകയും , ഭാര്യ ജെസി പോലിസിൽ പരാതിപ്പെടുകയും ചെയ്യന്നു. വർഷങ്ങൾക്ക്  മുമ്പ് ജെസിയെ പെണ്ണുകാണാൻ വന്ന സൈമൺ തരകനായിരുന്നു അവിടുത്തെ എസ്. ഐ. ജെസിയും , മകൻ ലീനും സഖറിയയെ അന്വേഷിച്ചിറങ്ങുന്നു .അവസാനം അവർ ഗോവയിൽ എത്തിച്ചേരുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് " എവിടെ "യുടെ പ്രമേയം. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.