സിനിമ ടിക്കറ്റ് നിരക്ക് സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ചത് പ്രതിഷേധാർഹം: സിനിമ പ്രേക്ഷക കൂട്ടായ്മ .


സിനിമ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി. ചാക്കോ പ്രതിഷേധിച്ചു. 

ജി. എസ്. ടി നിരക്ക് 28 ശതമാനമെന്നത് 18 ശതമാനമാക്കി കേന്ദ്ര സർക്കാർ കുറച്ചിരുന്നു. എന്നാൽ പതിനെട്ടി നോടൊപ്പം പത്ത് ശതമാനം വിനോദ നികുതി ചേർക്കുകയാണ് തദ്ദേശ സ്വയഭരണ വകുപ്പ് സെക്രട്ടറി ഇത്  സംബന്ധിച്ചുള്ള 63/ 2019 നമ്പരിലുള്ള ഉത്തരവിൽ പറയുന്നത്. 

1961-ലെ ആക്ടിൽ ഭേദഗതി വരുത്തിയും, ടിക്കറ്റിന്മേൽ പത്ത് ശതമാനം വിനോദനികുതി പിരിക്കാൻ ആവശ്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

28 ശതമാനത്തോടൊപ്പം പ്രളയത്തിന്റെ പേരിലുള്ള ഒരു ശതമാനം നികുതി കുടി ചേരുമ്പോൾ മൊത്തം 29 ശതമാനം നികുതി ഉയരുകയും ചെയ്തു. 
 
സിനിമ ടിക്കറ്റ് വർദ്ധനവിലൂടെ പ്രേക്ഷക സമൂഹത്തെ വെല്ലുവിളിക്കുകയാണ് സംസ്ഥാന സർക്കാർ  ചെയ്തിരിക്കുന്നത്. 

സിനിമ വ്യവസായത്തിന് കിട്ടിയ ഇരുട്ടടിയാണിത്. യാഥാർത്ഥ്യ ബോധത്തോടെയുള്ള സമീപനം ഉണ്ടാവുകയും, സിനിമ ടിക്കറ്റ് വർദ്ധനവ് പിൻവലിക്കുകയും ചെയ്യാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് സലിം പി. ചാക്കോ ആവശ്യപ്പെട്ടു.

No comments:

Powered by Blogger.