" അമ്മ " നിയമാവലി: ഭേദഗതി നിർദ്ദേശങ്ങൾ മരവിപ്പിച്ചു. അടുത്ത ജനറൽ ബോഡി വിശദമായി ചർച്ച ചെയ്ത് തിരുമാനിക്കും: മോഹൻലാൽ .

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭരണ സമിതിയിൽ വനിതാ സംവരണം കൊണ്ടുവരുന്നതുൾപ്പടെയുള്ള നിയമാവലിയിലെ ഭേദഗതി നിർദ്ദേശങ്ങൾ ജനറൽ ബോഡി യോഗത്തിലെ ഭിന്നാഭിപ്രായങ്ങളെ തുടർന്ന് അംഗീകരിക്കാതെ മാറ്റി വച്ചു. കുടുതൽ ചർച്ചകൾ ആവശ്യമായതിനാൽ ഭേദഗതി നിർദ്ദേശങ്ങൾ മരവിപ്പിച്ചതായും, നിർദ്ദേശങ്ങൾ എല്ലാം ക്രോഡീകരിച്ച ശേഷം അടുത്ത ജനറൽ ബോഡി യോഗത്തിൽ തിരുമാനം എടുക്കുമെന്നും അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ കൊച്ചിയിൽ നടന്ന പത്ര സമ്മേളനത്തിൽ പറഞ്ഞു. 

ജനറൽ സെക്രട്ടറി ഇടവേള ബാബു, ഭാരവാഹികളായ സിദ്ദിഖ്, ജഗദീഷ്, കെ.ബി .ഗണേഷ് കുമാർ ,മുകേഷ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. 

No comments:

Powered by Blogger.