ദിലീപ്- അനു സിത്താര - വ്യാസൻ കെ.പി ടീമിന്റെ " ശുഭരാത്രി " .

ഇടത്തരം കുടുംബത്തിലെ സാധാരണ ജീവിതം നയിക്കുന്ന വർക്ക്ഷോപ്പ് ജീവനക്കാരനാണ് കൃഷ്ണൻ .  കൃഷ്ണൻ ശ്രീജ എന്ന പെൺകുട്ടിയുമായി പ്രണയത്തിലാണ്. ശ്രീജയുടെ വീട്ടുകാർ ഈ വിവരം അറിഞ്ഞതിനെ തുടർന്ന് കല്യാണ ആലോചനകൾ തുടങ്ങി. ശ്രീജ കൃഷ്ണന്റെ കൂടെ ഇറങ്ങി   പോവുകയും, അമ്പലത്തിൽ വച്ച് വിവാഹിതരാവുകയും ചെയ്തു. തുടർന്ന് അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് " ശുഭരാത്രി" പറയുന്നത്. 

" അയാൾ ജീവിച്ചിരിപ്പുണ്ട് " എന്ന ചിത്രത്തിന് ശേഷം വ്യാസൻ കെ.പി. സംവിധാനം ചെയ്യുന്ന ചിത്രമാണ് " ശുഭരാത്രി" .ദിലീപ് കൃഷ്ണനായും , അനു സിത്താര ശ്രീജയായും അഭിനയിക്കുന്നു. ഷീലു എബ്രഹാം, സിദ്ദീഖ്, ജയൻ ചേർത്തല , രേഖാ സതീഷ്, നെടുമുടി വേണു, സുരാജ് വെഞ്ഞാറംമൂട്  , ഇന്ദ്രൻസ്, സായികുമാർ , നാദിർഷ , അശോകൻ, ഹരീഷ് പേരടി , അജു വർഗ്ഗീസ് , വിജയ് ബാബു, മണികണ്ഠൻ , സുധി കോപ്പ , കലാഭവൻ ഫനീഫ് , ജോബി പാല, ആശാ ശരത്ത്, ശാന്തികൃഷ്ണ , സ്വാസിക, തെസ്നി ഖാൻ , ശോഭാ മോഹൻ , കെ.പി. ഏ.സി ലളിത, സരസാ ബാലുശ്ശേരി, അനുപ്രഭ , രേവതി, ആശാ നായർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ .

അരോമ മോഹൻ, എബ്രഹാം മാത്യൂ എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. ഛായാഗ്രഹണം ആൽബിയും, ബി.കെ. നാരായണൻ ഗാനരചനയും , ബിജി ബാൽ സംഗീതവും, കല ത്യാഗു തവന്നൂരും, മേക്കപ്പ് ജിതേഷ് പൊയ്യയും , വസ്ത്രാലങ്കാരം ഹർഷൻ സഹദും , സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുകരയും, പരസ്യകല കോളിൻ ലിയോഫിലും നിർവ്വഹിക്കുന്നു. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.