ഷാങ്ഹായ് ചലച്ചിത്രമേളയിൽ ഡോ. ബിജുവിന്റെ " വെയിൽ മരങ്ങൾ " ക്ക് പുരസ്കാരം .

ഷാങ്ഹായ് അന്തരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച കലാമൂല്യമുള്ള സിനിമയ്ക്കുള്ള പുരസ്കാരം ഡോ. ബിജുവിന്റെ " വെയിൽ മരങ്ങൾക്ക് " .ഇതാദ്യമായാണ് ഷാങ്ങ്ഹായ് ചലച്ചിത്രമേളയിൽ ഒരു മലയാള സിനിമ പുരസ്കാരത്തിന് അർഹമാകുന്നത്. 

ഗോൾഡൻ ഗ്ലോബ്റ്റ് വിഭാഗത്തിലാണ് വെയിൽ മരങ്ങൾ മൽസരത്തിന് എത്തിയത്. 112 രാജ്യങ്ങളിൽ നിന്നായി 3964 ചിത്രങ്ങൾ മൽസരത്തിനെത്തിയതിൽ 14 ചിത്രങ്ങളാണ് അവസാന റൗണ്ടിൽ ഇടം നേടിയത്. 

എപ്പോഴും വെയിലത്ത് നിൽക്കേണ്ടിരുന്ന ചില മനുഷ്യരുടെ അതിജീവനത്തിന്റെ കഥ പറയുന്ന വെയിൽ മരങ്ങളിൽ ഇന്ദ്രൻസാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്. രണ്ടാം തവണയാണ് ഡോ. ബിജുവിന്റെ സിനിമ ഷാങ്ഹായ് മേളയിൽ എത്തുന്നത്. 2012-ൽ " ആകാശത്തിന്റെ നിറം " മേളയിൽ മത്സരത്തിന് എത്തിയിരുന്നു.

No comments:

Powered by Blogger.