"മാർഗംകളി "യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥിരാജ് സുകുമാരൻ റിലിസ് ചെയ്തു.

ബിബിൻ ജോർജിനെയും , നമിതാ പ്രമോദിനെയും പ്രധാന കഥാപാത്രങ്ങളാക്കി ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " മാർഗംകളി " ഒരു മാർഗ്ഗവുമില്ലാതെ കളിച്ച കളി. .ചാനൽ ഷോകളിലൂടെ ശ്രദ്ധേയനായ ശശാങ്കൻ മയ്യനാടാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. അനന്യ ഫിലിംസിന്റെയും, മാജിക് ഫ്രെയിമിന്റെ ബാനറിൽ ആൾവിൻ ആന്റണി, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് " മാർഗംകളി " നിർമ്മിക്കുന്നത്. 

ഹരീഷ് കണാരൻ , ബൈജു സന്തോഷ്, സിദ്ദിഖ്, ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ജീവിക്കാൻ ഒരു മാർഗവുമില്ലാതെ പല തരം കളികൾ കളിക്കുന്ന സച്ചുവിന്റെ കഥയാണിത്. ഗ്രാമത്തിന്റെ നന്മയും, വിശുദ്ധിയുമുള്ള സച്ചിദാനന്ദന്റെ കഥയാണിത്. സച്ചുവിനെ കൊണ്ട് പ്രണയലേഖനം എഴുതിച്ചാൽ പെൺകുട്ടികൾ ലൈനാകും എന്നൊരു വിശ്വാസം സ്കൂളിൽ പഠിക്കുബോൾ മുതൽ സുഹൃത്തുക്കളുടെ ഇടയിലുണ്ട്. സച്ചുവിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാണ് ഉണ്ണി. ഉണ്ണി നാട്ടിൽ അറിയപ്പെടുന്ന ടിക് ടോക് ഉണ്ണി എന്നാണ് .അങ്ങനെയിരിക്കെ ടിക് ടോക്കിലുടെ പരിചയപ്പെടുന്ന ഒരു പെൺകുട്ടിയോട് ഉണ്ണിക്ക് പ്രണയം തോന്നുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. സച്ചുവായി ബിബിൻ ജോർജ്ജും, ഉണ്ണിയായി ഹരീഷ് കണാരനും വേഷമിടുന്നു. 

സംഭാഷണം ബിബിൻ ജോർജ്ജും, എഡിറ്റിംഗ് ജോൺക്കുട്ടിയും, സംഗീതം ഗോപി സുന്ദറും, കോസ്റ്റും സമീറ സനീഷും ,കലാ സംവിധാനം മഹേഷ് ശ്രീധര്യം നിർവ്വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ.


സലിം പി. ചാക്കോ . 

No comments:

Powered by Blogger.