കേരളത്തിൽ മഴ , തീയേറ്ററുകളിൽ ചിരി മഴയുമായി " ചിൽഡ്രൻസ് പാർക്ക് " .


"ചിൽഡ്രൻസ് പാർക്ക്  " തീയേറ്ററുകളിൽ ചിരി മഴ തീർത്ത് വിജയകരമായി മുന്നേറികൊണ്ടിരിക്കുന്നു. 

 ഒരു ഓർഫനേജിന്റെ പശ്ചാത്തലത്തിൽ റാഫി തിരക്കഥയെഴുതി ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ചിൽഡ്രൻസ് പാർക്ക് " . 

ജെറിയും, ഋഷിയും അടുത്ത സുഹൃത്തുക്കളാണ് .നല്ല സാമ്പത്തിക ശേഷിയുള്ള ഒരു കുടുംബത്തിലെ അംഗമാണ് ഋഷി . അടിച്ച് പൊളിച്ച് നടക്കുന്ന ഋഷിയ്ക്ക് അവകാശപ്പെട്ടത് ലഭിക്കാതെ വരുന്നു .അത് വീണ്ടെടുക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവരെ ചിൽഡ്രൻസ് പാർക്ക് എന്ന ഓർഫനേജിൽ എത്തിക്കുന്നത്. ഇവിടെ വെച്ച് ലെനിൻ എന്ന യുവാവും ഇവരോടൊപ്പം കൂടുന്നു. ഇവരുടെ ജീവിതത്തിലേക്ക് മൂന്ന് പെൺക്കുട്ടികളും കടന്ന് വരുന്നു. 

വിഷ്ണു ഉണ്ണികൃഷ്ണൻ ജെറിയെയും, ധ്രുവൻ ഋഷിയെയും, ഷറഫുദീൻ ലെനിനെയും, ജോയ് മാത്യൂ ഗോവിന്ദൻ മാസ്റ്ററെയും, മാനസ  പ്രാർത്ഥനയെയും അവതരിപ്പിക്കുന്നു. ഹരീഷ് കണാരൻ , സംവിധായകൻ ബേസിൽ ജോസഫ്, ഗായത്രി സുരേഷ്, സൗമ്യ മേനോൻ , നോമ്പി , ശ്രീജിത്ത് രവി, തമിഴ് നടൻ അരുൾദാസ് , ഷഫീഖ് , കലാഭവൻ ഫനീഫ് , ശിവജി ഗുരുവായൂർ , പൊന്നമ്മ ബാബു, ഫൈസൽ , അനൂപ് ഭാസ്കർ , ബാലചന്ദ്രൻ ചുള്ളിക്കാട്, ഡിനി ഡാനിയേൽ, ഷെറിൻ , പൂജിത മേനോൻ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഗാനരചന ബി.കെ. ഹരി നാരായണനും, സംഗീതം അരുൺ രാജും , ഛായാഗ്രഹണം ഫൈസൽ അലിയും, കലാ സംവിധാനം അർക്കൻ എസ്. കർമ്മയും, മേക്കപ്പ് പട്ടണം റഷീദും, കോസ്റ്റൂംസ് ഡിസൈൻ സമീറാ  സനീഷും നിർവ്വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ .

കൊച്ചിൻ ഫിലിംസിന്റെ ബാനറിൽ രൂപേഷ് ഭാവന , മിലൻ ജലീൽ എന്നിവരാണ് " ചിൽഡ്രൻസ് പാർക്ക് " നിർമ്മിച്ചിരിക്കുന്നത്.


സലിം പി. ചാക്കോ .

No comments:

Powered by Blogger.