ബിജു മോനോൻ , സംവൃത സുനിൽ , ജി. പ്രജിത് ടീമിന്റെ " സത്യം പറഞ്ഞാ വിശ്വസിക്കുവോ ? " .

ബിജു മോനോൻ , സംവൃത സുനിൽ എന്നിവരെ പ്രധാന 
കഥാപാത്രങ്ങളാക്കി "  ഒരു വടക്കൻ സെൽഫി"ക്കു ശേഷം ജി. പ്രജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് " സത്യം പറഞ്ഞാ  വിശ്വസിക്കുവോ ? " .


ജീവിക്കാൻ വേണ്ടി ചില്ലറ കള്ളങ്ങൾ പറയുന്ന ആളാണ് സുനി . എന്നാൽ ജീവിതത്തിലെ ഒരു പ്രത്യേക സന്ദർഭത്തിൽ സുനി പറയുന്ന ചില സത്യങ്ങൾ ചുറ്റുമുള്ളവർ വിശ്വസിക്കാതെ വരുന്നു. ഇതാണ് സിനിമയുടെ പ്രമേയം. 

" തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ സജീവ് പാഴൂർ തിരക്കഥയെഴുതുന്ന ചിത്രമാണിത്. ഉർവ്വശി തീയേറ്റഴ്സിന്റെയും , ഗ്രീൻ ടി.വി. എന്റെർടെയിനറിന്റെയും ബാനറിൽ സന്ദീപ് സേനൻ, അനീഷ് എം. തോമസ്, രമാദേവി എന്നിവർ നിർമ്മിക്കുന്ന ചിത്രമാണ് " സത്യം പറഞ്ഞാ വിശ്വസിക്കുവോ ?  " .

അലസിയർ ലേ ലോപ്പസ്, സുധി കോപ്പ, ദിനേശ് പ്രഭാകർ , അജൂ വർഗ്ഗീസ്,  സൈജൂക്കുറുപ്പ് ,  ഭഗത് മാനുവൽ , ജോണി ആന്റണി, ജാഫർ ഇടുക്കി, ശ്രൂതി ജയൻ, അൽത്താഫ് , മുസ്തഫ, വെട്ടുകിളി പ്രകാശ്, ബാലൻ പാറയ്ക്കൽ , ശ്രീകാന്ത് മുരളി, ബിറ്റോ ഡേവിഡ് , കൃഷ്ണ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. 

ഛായാഗ്രഹണം ഷഹനാദ് ജലീലും, എഡിറ്റിംഗ് രഞ്ജൻ എബ്രഹാമും, ഗാനരചന അനിൽ പനച്ചൂരാനും, സംഗീതം ഷാൻ റഹ്മാനും , കോസ്റ്റ്യൂം സമീറാ സനീഷും നിർവ്വഹിക്കുന്നു.  പ്രൊഡക്ഷൻ കൺട്രോളറൻമാർ ബാദുഷയും, മുരുകനും ആണ്.


സലിം പി. ചാക്കോ . 

No comments:

Powered by Blogger.