"നാൻ പെറ്റ മകന് " ലാൽസലാം. മരണമില്ലാത്തത് വിപ്ലവം മാത്രം .


എറണാകുളം മഹാരാജാസ് കോളേജിൽ രക്തസാക്ഷിത്വം വരിച്ച അഭിമന്യുവിന്റെ ജീവിതം പ്രമേയമാക്കി സജി എസ്.പാലമേൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ്  " നാൻ പെറ്റ മകൻ ".

ദേശീയ അവാർഡ് ജേതാവ് 
മിനോൺ - അഭിമന്യു എന്ന കഥാപാത്രമായി വേഷമിടുന്നു . അഭിമന്യുവിന്റെ  പിതാവ് ധർമ്മരാജനായി 
ശ്രീനിവാസനും  , സഖാവ്            നെൽസൺ ക്രിസ്റ്റോയായി ജോയിമാത്യൂവും ,അഭിമന്യുവിന്റെ സുഹൃത്തായി സിദ്ധാർത്ഥ് ശിവയും  , കോളേജ് പ്രിൻസിപ്പാളായി സുരേഷ്  കുമാറും , നെൽസൺ ക്രിസ്റ്റോയുടെ ഭാര്യ ലീനയായി സരയൂവും , വിദ്യാർത്ഥി നേതാവായി മെറീന മൈക്കിളും , അഭിമന്യുവിന്റെ അമ്മ മനോഹരിയായി സീമ ജി. നായരും , മലരായി പാർവ്വതിയും ,അരുന്ധതിയായി ഐശ്വര്യയും വേഷമിടുന്നു.  ആനന്ദ് ജയചന്ദ്രൻ  ,രേവതി എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. 

സാധാരണ ഒരു വിദ്യാർത്ഥി മനുഷ്യത്വമുള്ള ഒരു വിദ്യാർത്ഥി നേതാവായി മാറുന്നത് ശ്രദ്ധേയമായി അവതരിപ്പിച്ചിട്ടുണ്ട് .

ട്രാൻസ്ജൻഡർ കൂട്ടുകാരനെ അടുത്ത് നിർത്തി ഇവൾ ചന്ദ്രൻ അല്ല ചന്ദ്രികയാണ് എന്ന് സ്നേഹത്തോടെ പറയുന്ന രംഗം പ്രേക്ഷക ശ്രദ്ധ നേടുന്നു. 

അഭിമന്യുവിനെ അവതരിപ്പിച്ച മിനോണാണ് സിനിമയുടെ ഹൈലൈറ്റ്. ധർമ്മരാജനായി ശ്രീനിവാസനും , നെൽസൺ ക്രിസ്റ്റോ ആയി ജോയി മാത്യുവും അഭിനയമികവ് കാട്ടി.  

വീൽചെയറിൽ ജീവിക്കുന്ന സഖാവിന്റെ  ശരീരത്തിനൊപ്പം തളരില്ല വിപ്ലവ വീര്യം എന്ന് എടുത്ത് പറയുന്നുണ്ട് .

പുരോഗമന ആശയങ്ങൾ ചില പ്രത്യേക സീനുകളിൽ ഉള്ളി കൊള്ളിക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. ഒരാളെ നഷ്ടപ്പെടുന്ന ഒരു കുടുംബത്തിന്റെ അവസ്ഥ സിനിമ വരച്ച് കാട്ടുന്നു. 

കുഞ്ഞുണ്ണി എസ്. കുമാർ ഛായാഗ്രഹണവും, റഫീഖ് അഹമ്മദ് , എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ , മുരുകൻ കാട്ടാകട എന്നിവർ ഗാനരചനയും ,ബിജി ബാൽ സംഗീതവും നിർവ്വഹിക്കുന്നു. റെഡ് സ്റ്റാർ മൂവിസിന്റെ ബാനറിൽ സുനിൽ കുമാർ പി.ജിയും , റെഡ് സ്റ്റാർ മൂവിസും ചേർന്നാണ് " നാൻ പെറ്റ മകൻ " നിർമ്മിച്ചിരിക്കുന്നത്.  

കഥയ്ക്ക് അനുയോജ്യമായ ഗാനങ്ങളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .ബിജി ബാലിന്റെ പശ്ചാത്തല സംഗീതം മികച്ചതായി .തിരക്കഥ നന്നായി. അതു കൊണ്ട് തന്നെ സംവിധായകന് നന്നായി ഓരോ സീനുകളും അവതരിപ്പിക്കാൻ കഴിഞ്ഞു. 

" വർഗ്ഗീയത തുലയട്ടെ " എന്ന സന്ദേശമാണ് സിനിമ നൽകുന്നത്. 

Rating : 3.5 / 5.

സലിം പി.ചാക്കോ .

No comments:

Powered by Blogger.