"അമ്മ"യിൽ വനിതാ സംവരണവും, ആഭ്യന്തര പരാതി പരിഹാര സമിതിയും വരും .

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നേതൃതത്തിൽ വനിതാ സംവരണം ഉറപ്പാക്കാൻ നിയമാവലി ഭേദഗതി ചെയ്യും. 

പതിനേഴ് അംഗ ഭരണസമതിയിൽ ഒരു വൈസ് പ്രസിഡന്റ് ഉൾപ്പടെ നാല് സ്ഥാനങ്ങൾ വനിതകൾക്കായി മാറ്റിവെയ്ക്കാനാണ് ഭേദഗതി നിർദ്ദേശം. സുപ്രീം കോടതി നിർദ്ദേശം അനുസരിച്ചു വനിതാ അംഗങ്ങളുടെ പരാതികൾ കൈകാര്യം ചെയ്യുന്നതിനായി ആഭ്യന്തര പരാതി പരിഹാര സമിതി രൂപികരിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളും നിയമാവലിയിൽ ഉൾപ്പെടുത്തും. 

നിർദ്ദേശങ്ങൾ മുപ്പതിന് കൊച്ചിയിൽ നടക്കുന്ന        വാർഷിക ജനറൽബോഡി യോഗം ചർച്ച ചെയ്ത ശേഷമാവും അംഗീകരിക്കുക.
സംഘടനയ്ക്ക് പുറത്തു നിന്നുള്ള ഒരാൾ കൂടി ഉൾപ്പെട്ടതായിരിക്കും ആഭ്യന്തര പരാതി പരിഹാര സെൽ. പരാതി പരിഹാര സമിതി ഉടൻ നടപ്പാവുമെങ്കിലും , അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്ന 2021-ൽ ആവും വനിതാ സംവരണം നടപ്പാക്കുക. 

No comments:

Powered by Blogger.