അർജ്ജുൻ സർജ - വിജയ് ആന്റണി ടീമിന്റെ " കൊലൈക്കാരൻ " ത്രില്ലർ മൂവി.

ആൻഡ്രു ലൂയിസ് രചനയും, സംവിധാനവും  നിർവ്വഹിക്കുന്ന  ചിത്രമാണ് " കൊലൈക്കാരൻ '' .

 വിജയ് ആൻറണി -  പ്രഭാകരൻ ഐ. പി. എസ് ആയും ,  അർജുൻ സർജ  - ഡി. സി. പി .കാർത്തികേയനായും, ആഷിമാ നർവാൾ ഡബിൾ റോളിലും  (  ധരണിയായും, അരാധനയായും)  , സീത - ധരണിയുടെ അമ്മയായും, നാസർ -  റിട്ട: പോലിസ് ഓഫിസറായും വേഷമിടുന്നു. 

സൈമൺ കെ. കിംഗ് സംഗീതവും , മുക്ക്സ്  വയ്യഡസ് ഛായാഗ്രഹണവും, റിച്ചാർഡ് കെവിൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു .ദിയ മൂവിസിന്റെ  ബാനറിൽ ബി. പ്രദീപ് സിനിമ നിർമ്മിച്ചിരിക്കുന്നു. 

 " Suspect X  " എന്ന ജപ്പാൻ മൂവിയുടെ റിമേക്ക് ആണ് ഈ സിനിമ .

കുറ്റവാളികൾക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പ്രഭാകരൻ ഐ.പി. എസ് ഉദ്യോഗസ്ഥൻ. പ്രഭാകരന്റെ ഭാര്യ ആരാധനയെ ഗുണ്ടാസംഘതലവൻ കൊലപ്പെടുത്തുന്നു. ജോലി രാജി വെച്ച്  പ്രഭാകരൻ  ചെന്നൈയിൽ താമസിക്കുന്ന വേളയിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. 

ഗ്ലാമർ പാട്ട് സിനുകളും, ആക്ഷൻ രംഗങ്ങളും ചിത്രത്തിന് മാറ്റ് കൂട്ടി. അർജുൻ സർജയുടെ കാർത്തികേയൻ എ.സി.പി വേഷം തിളങ്ങി. 


Rating - 3/5 

സലിം പി. ചാക്കോ . 

No comments:

Powered by Blogger.