" വാർത്തകൾ ഇതുവരെ " യുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ വിനയ് ഫോർട്ട് ഫേസ്ബുക്ക് പേജിലുടെ റിലിസ് ചെയ്തു. " അരിവാൾ സുകു" വായി ഇന്ദ്രൻസ് .

" വാർത്തകൾ ഇതുവരെ "യുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ വിനയ് ഫോർട്ട് ഫേസ്ബുക്ക് പേജിലൂടെ റിലിസ് ചെയ്തു. ഇന്ദ്രൻസ് മികച്ച നടൻ ആണെന്നും പോസ്റ്റിൽ പറയുന്നു. ഇന്ദ്രൻസ് " അരിവാൾ സുകു" വായി ഈ ചിത്രത്തിൽ വേഷമിടുന്നു. 

സിജു വിൽസൻ , അഭിരാമി ഭാർഗ്ഗവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനോജ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് " വാർത്തകൾ ഇതുവരെ " .

ഗ്രാമങ്ങൾ നഗരങ്ങളായും ,നഗരങ്ങൾ മെട്രോപൊളിറ്റൻ സിറ്റിയായും വളർന്ന് കൊണ്ടിരിക്കുന്ന പുതിയ കാലത്ത് പഴമയുടെ കെട്ടുപാടുകളും, പാരമ്പര്യ മൂല്യങ്ങളും സൂക്ഷിക്കുന്ന , ജാതിയും മതവും പറയാത്ത സ്നേഹവും വിശ്വാസവും നിലനിൽക്കുന്ന ഒരു കാലത്തിന്റെ നിറമുള്ള ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന പള്ളിപ്പുറം ഗ്രാമവും , അവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെയും ജീവിതമാണ് " വാർത്തകൾ ഇതുവരെ " യിൽ പറയുന്നത്.

സിജു വിൽസൻ , അഭിരാമി ഭാർഗ്ഗവൻ, ഇന്ദൻസ്, കെ.ടി. എസ്. പടന്നയിൽ , നെടുമുടി വേണു, വിജയരാഘവൻ ,സുധീർ കരമന , വിനയ് ഫോർട്ട് , സൈജു കുറുപ്പ് , സുധീർ കരമന, മാമുക്കോയ, ഇന്ദ്രൻസ്, അലൻസിയർ ലേ ലോപ്പസ്, പി. ബാലചന്ദ്രൻ ,നന്ദു, സുനിൽ സുഗദ , ശിവജി ഗുരുവായൂർ, നസീർ സംക്രാന്തി, പൗളി ,ലക്ഷ്മിപ്രിയ, ഷൈനി രാജൻ , അംബിക മോഹൻ , തേജൽ ,കോട്ടയം പ്രദീപ്  എന്നിവർ  ഈ സിനിമയിൽ അഭിനയിക്കുന്നു. 

ലോസൻ എന്റെർടെയിൻമെന്റിന്റെയും,      പി.എസ്. ജി എന്റെർടെയിൻമെന്റിന്റെയും  ബാനറിൽ ബിജു തോമസ് മൈലപ്രായും, ജിബി പാറയ്ക്കലും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. 

തിരക്കഥ മനോജ് നായരും, ഛായാഗ്രഹണം എൽദോ ഐസക്കും , എഡിറ്റിംഗ് ആർ. ശ്രീജിത്തും, കലാസംവിധാനം ഷംജിത്ത് രവിയും, മേക്കപ്പ് അമലും, കോസ്റ്റും അരുൺ മനോഹറും , ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരിയും, വയലാർ ശരത്ചന്ദ്രവർമ്മയും, സംഗീതം മെജോ ജോസഫും നിർവ്വഹിക്കുന്നു.

പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും, പി.ആർ. ഒ, എ .എസ് . ദിനേശുമാണ്. വിഷ്ണു ഐക്കരശ്ശേരി ചീഫ് അസോസിയേറ്റ് ഡയറ്കടറും , വിനോദ് മംഗലത്ത് , ഇക്ബാൽ പാനായിക്കുളം എന്നിവർ പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്സ് ആയും പ്രവർത്തിക്കുന്നു.  എസ്. കുമാറിന്റെ കൂടെ ഛായാഗ്രഹണ സഹായിയായും മനോജ് നായർ പ്രവർത്തിച്ചിട്ടുണ്ട്. 

പാലക്കാട് , കൊല്ലങ്കോട് എന്നിവടങ്ങളായി ചിത്രീകരണം പൂർത്തിയായ " വാർത്തകൾ ഇതുവരെ " ഉടൻ തീയേറ്ററുകളിൽ എത്തും. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.