ലോകപിതൃദിനത്തിൽ സംവിധായകൻ എം.എ നിഷാദ് പിതാവിനെക്കുറിച്ച്.

പിതൃദിനം...മുഖപുസ്തകം വന്നതിന് ശേഷമുളള ഒരാചാരമാണ്...ആചാരങ്ങൾ പാലിക്കാനും സംരക്ഷിക്കാനുമുളളതാണല്ലോ.
രാവിലെ fb -യിൽ ആചാരപാലനത്തിന്റെ  ഭാഗമായി എന്റെ  പിതാവുമായിട്ടുളള ഒരു ചിത്രം പങ്കുവെച്ചു..അപ്പോൾ മുതൽ inbox-ൽ എന്റെ  വാപ്പയേ പറ്റിയുളള അന്വേഷണത്തിന്റെ  ഒരു പ്രവാഹം.

അപ്പോൾ ചിലതൊക്കെ കുറിക്കാമെന്ന് കരുതി..അത്ര മാത്രം...
ആഘോഷിക്കാൻ ഓരോദിനങ്ങൾ...
അങ്ങനെ ആഘോഷിക്കാനും,മാതാപിതാക്കളെ ഓർക്കാനും,അവർക്ക് വേണ്ടി മാത്രമായിട്ട് ഒരു ദിനമോ ? നമ്മുടെ എല്ലാ ദിനങ്ങളും അവർക്ക് വേണ്ടിയുളളതല്ലേ ?
പറഞ്ഞ് വന്നത് എന്ന്  വാപ്പയെ  പറ്റിയാണ്...

റിട്ടഃ ഡി. ഐ .ജി ,പി.എം കുഞ്ഞ്മൊയ്തീൻ എന്ന എന്റെ  വാപ്പയേ പറ്റി..പോലീസ് ഉദ്യോഗസ്തനായിരുന്നത് കൊണ്ട് അതിന്റെ  നല്ല വശങ്ങളും,മറുവശവും കണ്ട് തന്നെയാണ് ഞാനും എന്റെ  സഹോദരങ്ങളും വളർന്നത്..
സർവ്വീസിലിരിക്കുമ്പോൾ ഒരു കറുത്ത വരപോലുമില്ലാതെ റിട്ടയർ ചെയ്യാൻ കഴിഞ്ഞൂ എന്നുളളതാണ് അദ്ദേഹത്തിന്റെ  ഏറ്റവും വലിയ നേട്ടം എന്നതാണ് എനിക്ക് തോന്നിയിട്ടുളളത്..ഒരു പോലീസ് ഉദ്യോഗസ്തന്റെ  മക്കൾ അനുഭവിക്കുന്ന ഒരു ദുരവസ്ഥയുണ്ട്...അത് മറ്റ് കുട്ടികൾ ഞങ്ങളുമായി ഒരകലം പാലിക്കാറുണ്ട്..പോലീസിനെ പറ്റി പൊതു സമൂഹത്തിനുളള കാഴ്ച്ചപ്പാടാണത്...അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കുറേയൊ
ക്കെ ശരിയാണ്..എന്നാൽ കുറച്ചൊക്കെ തെറ്റുമാണ്..ബ്രിട്ടീഷ്കാർ ബാക്കിവെച്ച് പോയ വൃത്തികെട്ട പോലീസിംഗ് സമ്പ്രദായത്തിന്റെ  കുഴപ്പമാണത്...

ഒരു പോലീസ് ഉദ്യോഗസ്തന്റെ  മക്കൾ എന്ന പരിഗണന കിട്ടാതെയാണ് വാപ്പ ഞങ്ങളെ വളർത്തിയത്...അദ്ദേഹം എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട് " ഒരു പോലീസ് ഓഫീസർ റിട്ടയർ ചെയ്യുന്നത് വരെ കുന്നിന്റെ  മുകളിലും,റിട്ടയർ ചെയ്തത് കുന്നിന്റെ  താഴേയുമാണെന്ന്...അത് കൊണ്ട് ഈ കാണുന്ന അധികാരമൊക്കെ നശ്വരമാണ്''...ശരിയാണ്..അധികാരം നഷ്ടപ്പെട്ടാൽ ആദ്യം അവഗണിക്കുന്നത് അടുപ്പമുളളവരും,അടുത്ത സുഹൃത്തുക്കൾ എന്ന് കരുതിയവർ തന്നെ..വാപ്പയുടെ ഉപദേശം കേട്ടത് കൊണ്ട് തന്നെ അത്തരം അവഗണനകളേ ചിരിച്ച് കൊണ്ട് നേരിടാൻ ഞങ്ങൾക്ക് കഴിഞ്ഞൂ.

എതൊരു കുട്ടിക്കും അവന്റെ  ആദ്യത്തെ Role Model അവന്റെ  പിതാവാണ്...എനിക്കും അങ്ങനെ തന്നെ..
സ്വന്തമായി ഒരു മേൽ വിലാസം ഉണ്ടാക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു...സിനിമയോടുളള എന്റെ  അഭിനിവേശത്തെ,ഉമ്മ ഉൾപ്പടെ എല്ലാവരും
എതിർത്തപ്പോളും,എനിക്ക് പിന്തുണയായി നിന്ധത് എന്റെ  വാപ്പയാണ്..കലാകാരനല്ല അദ്ദേഹം എന്നാൽ നല്ല കലാസ്വാദകനാണ്...
പലപ്പോഴും പരാജയം ഭക്ഷിച്ച് ജീവിക്കുന്നവനാണ് ഞാൻ അങ്ങനെയൊന്നും കുലുങ്ങാറില്ല...ഇത് തോൽക്കുന്നവരുടേയും കൂടി ലോകമാണല്ലോ...ഒരു നിർമ്മാതാവിന്റ്റെ ബുദ്ധിമുട്ട് കാണുമ്പോൾ പലപ്പോഴും സിനിമ അവർക്ക് വേണ്ടി compromise ചെയ്തിട്ടുണ്ട്...അത് പരാജയത്തിൽ കലാശിക്കുമ്പോളും...അതിന്റെ  പേരിൽ പഴികൾ കേൾക്കുമ്പോളും ചിലപ്പോഴൊക്കെ ഒന്ന് പതറാറുണ്ട്...അത് പറഞ്ഞില്ലങ്കിലും  ,മനസ്സിലാക്കി പലപ്പോഴും എന്നെ ആശ്വസിപ്പിക്കാറുണ്ട്..വാപ്പയുടെ സാമിപ്യം എന്നുമെനിക്കൊരു ആശ്വാസം നൽകുന്ന തണലാണ്...ഒരുപാട് expressive അല്ല വാപ്പ...

പക്ഷെ മക്കളുടെ മനസ്സ്  വായിക്കാൻ ഉമ്മായേക്കാളും കഴിവ് അദ്ദേഹത്തിനുണ്ട് എന്ന് തോന്നിയിട്ടുണ്ട്...ആഢംബരങ്ങളിൽ ഒട്ടും താൽപ്പര്യമില്ലാത്ത് വ്യക്തി അനുജൻ ഷാലു മസ്കറ്റിൽ നിന്നും കൊണ്ട് വന്ന വാച്ചിനേക്കാളും വാപ്പാക്കിഷ്ടം അദ്ദേഹത്തിന്റെ  ഔദ്യോഗിക ജീവിതത്തിന്റെ  തുടക്കകാലത്ത് വാപ്പാക്ക് ഒരുപാട് കടപ്പാടും സ്നേഹവുമുളള ഒരു സൂഹൃത്ത് നൽകിയ പഴയ വാച്ചാണ്...ഇന്നും,അദ്ദേഹത്തിന്റെ കയ്യിൽ അത് ഭദ്രം...
പോലീസിൽ നിന്നും വിരമിച്ച ശേഷം ഹൈക്കോടതിയിൽ പ്രാക്റ്റീസ് ആരംഭിച്ചതിന് ശേഷമാണെന്ന് തോന്നുന്നു  അദ്ദേഹത്തേ ഏറ്റവും സന്തോഷവാനായി ഞങ്ങൾ കണ്ടത്..
എന്റെ ചില  നിലപാടുകളോട് അദ്ദേഹത്തിന് വിയോജിപ്പുകളൊക്കെയുണ്ട്...അതെന്റെ  സുഹൃത്തുക്കളോട് പങ്ക് വെച്ചിട്ടുമുണ്ട്..ശത്രുക്കളെ സമ്പാദിക്കുന്നതാണോ നിന്റെ ,ഹോബി എന്ന് ഒരിക്കൽ എന്നോട്,ചോദിച്ചിട്ടുണ്ട്...എന്ത് ചെയ്യാൻ ഞാനിങ്ങനെ,ആയിപ്പോയി..ചിലത് കണ്ടാൽ പ്രതികരിച്ച് പോകും...
ഇതെഴുതുമ്പോൾ FM റേഡിയോയിൽ നിന്നൊരു ഗാനം...
''സൂര്യനായി തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം''...
Father's day (പിതൃ ദിനം) ആഘോഷിക്കുകയാണ്....ആഘോഷിക്കാൻ എന്തെല്ലാം കാരണങ്ങൾ.
........................................................
NB '' വിയർപ്പിന് പോലും സ്നേഹത്തിന്റെ  വിലയുളള സുഗന്ധമുണ്ടെന്ന് തെളിയിച്ച ഒരു ജീവനുണ്ട് വീട്ടിൽ ''
''അച്ഛൻ" .
............................................................

No comments:

Powered by Blogger.