വിനായകന്റെ കിടിലൻ അഭിനയവുമായി " തൊട്ടപ്പൻ " പ്രേക്ഷക മനസ്സുകളിലേക്ക്.


വിനായകൻ നായകനായ " തൊട്ടപ്പൻ " ഷാനാവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്നു. 

ഒരു തുരുത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.  സാറാമ്മ (സാറാ ) എന്ന പെൺകുട്ടിയുടെ തലതൊട്ടപ്പൻ  ( ഗോഡ്ഫാദർ ) ഇത്താക്കായി വിനയൻ വേഷമിടുന്നു. സുഹൃത്ത് ജോണപ്പന്റെ മകൾ സാറായുടെ തൊട്ടപ്പനായി മാറുന്ന ഇത്താക്കയും, സാറയും തമ്മിൽ അച്ഛനും മകളും പോലെയാകുന്നു. 

വിനായകന്റെ അതിഗംഭീരമായ അഭിനയ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. വിനായകൻ തൊട്ടപ്പനായും, പ്രിയംവദ സാറായായും , മനോജ് കെ. ജയൻ ഫാദർ പീറ്ററായും , ദിലീഷ് പോത്തൻ തൊട്ടപ്പന്റെ കൂട്ടുകാരൻ ജോണപ്പനായും, റോഷൻ മാത്യു ഈസ്മയിലയും വേഷമിടുന്നു. 

രചന - പി. എസ്. റഫീഖ്‌ . സംഗീതം - ലീല എൽ .ഗിരിഷ് കുട്ടൻ . പശ്ചാത്തല സംഗീതം - ജസ്റ്റിൻ വർഗ്ഗീസ്. ഛായാഗ്രഹണം സുരേഷ് രാജൻ . എഡിറ്റിംഗ് ജിതിൻ മനോഹർ . കലാസംവിധാനം ക്രയോൺ ജോൺ .കോസ്റ്റ്യൂംസ്  നിസാർ റഹ്മത്ത്. മേക്കപ്പ് അമൽ അയിലത്. 

പ്രശ്സ്ത എഴുുത്തുകാരൻ ഫ്രാൻസിസ് നൊറോണയുടെ കഥയാണ് തൊട്ടപ്പൻ .കിസ്മത്തിന് ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

ലാൽ, മഞ്ജു സുനിച്ചൻ ,മനു ജോസ് , ബിനോയ് നാബാലാ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. ദേവദാസ് കാടാൻ ചേരി. ഷൈലജ മണികണ്ഠൻ എന്നിവരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

വിനായകന്റെ സിനിമ ജീവിതത്തിലെ പ്രധാനപ്പെട്ട  ചിത്രമാണ്  " തൊട്ടപ്പൻ " .റിയലിസ്റ്റിക് മൂഡിൽ ശബ്ദം മിക്സ് ചെയ്തിരിക്കുന്നു. 

സുരേഷ് രാജന്റെ ഛായാഗ്രഹണം  മികവുറ്റതായി. തുരുത്തിന്റെ പശ്ചാത്തലം നന്നായി ഒപ്പിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ജിതിൻ മനോഹറിന്റെ എഡിറ്റിംഗും ശ്രദ്ധിക്കപ്പെട്ടു. റോഷൻ മാത്യുവിന്റെ അഭിനയ മികവും എടുത്ത് പറയാം. 

ഈ കൊച്ചു ചിത്രം  നല്ല വിജയം നേടുമെന്ന് പ്രതീക്ഷിക്കാം .

Rating : 3.5 / 5.

സലിം പി.ചാക്കോ . 

No comments:

Powered by Blogger.