നിവിൻപോളിയുടെ " പടവെട്ട് " ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലിസ് ചെയ്തു.

സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്സിന് വേണ്ടി  പടവെട്ടാൻ നിവിൻ പോളി.

നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച്   സണ്ണി വെയ്ൻ നിർമിക്കുന്ന നിവിൻ പോളി  ചിത്രം പടവെട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. 
സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭമായ നാടകം മോമെന്റ്റ് ജസ്റ്റ് ബിഫോർ ഡെത്തിന്റെ സംവിധായകനായ ലിജു കൃഷ്ണ തന്നെ ആണ് ഈ ചിത്രത്തിന്റെ സംവിധാനം  നിർവഹിക്കുന്നത്. 

നിരവധി ദേശിയ പുരസ്കാരങ്ങൾ ലഭിച്ച  നാടകമായിരുന്നു മോമെന്റ്റ് ജസ്റ്റ് ബിഫോർ ഡെത്ത്.
നിവിൻ പോളിയുടെ വരാനിരിക്കുന്ന വൻ ബഡ്‌ജറ്റ്‌ ചിത്രങ്ങളുടെ നിരയിലാണ് പടവെട്ടു ഒരുങ്ങുന്നത്.സണ്ണി വെയ്നും നിവിൻ പോളിയും ലിജു കൃഷ്ണയും ഒന്നിക്കുമ്പോൾ 
മലയാള സിനിമക്ക് ഈ ചിത്രം പുതിയ പ്രതീക്ഷകൾ നൽകുന്നു..

No comments:

Powered by Blogger.