ത്രില്ലർ സ്വഭാവമുള്ള പ്രണയകഥയുമായി ടോവിനോ തോമസിന്റെ " ലൂക്ക " . മികച്ച അഭിനയവുമായി നിഖിൽ ജോർജ് .

ടോവിനോ തോമസിനെ നായകനാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " ലുക്ക " .ടൈറ്റിൽ കഥാപാത്രം "  ലുക്ക " ആയി ടോവിനോ തോമസ് അഭിനയിക്കുന്നു. ഓരോ സിനിമ കഴിയും തോറും ഹിറ്റുകളിൽ നിന്ന് ഹിറ്റുകളിലേക്ക് കുതിക്കുകയാണ് ടോവിനോ തോമസിന്റെ ചിത്രങ്ങൾ. 

കൊച്ചി നഗരത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത് . പാഴ് വസ്തുകളിൽ നിന്ന് പുതിയ സ്യഷ്ടികൾ ഉണ്ടാക്കുന്ന സ്ക്രാപ്പ് ആർട്ടിസ്റ്റാണ് ലൂക്ക . കൊച്ചിയിൽ നടക്കുന്ന ബിനാലെയിൽ വച്ച് നിഹാരിക എന്ന പെൺകുട്ടിയുമായി ലൂക്ക പരിചയപ്പെടുന്നു . നിഹാരികയായി ആഹ്വാന ക്യഷ്ണകുമാർ വേഷമിടുന്നു. ലൂക്കയും, നിഹാരികയും തമ്മിലുള്ള പ്രണയമാണ് " ലൂക്ക " യുടെ പ്രമേയം .

നിഖിൽ ജോർജ് സി.ഐ അക്ബർ ഹുസൈനായും, അൻവർ റഷീദ് എസ് .ഐ അലോഷിയായും , രാജേഷ് ശർമ്മ ശിവനായും , ഷാലു റഹിം റോഹലായും, വിനീത കോശി ഫാത്തിമയായും, സുരജ്‌ എസ് .കുറുപ്പ് സൂരജായും, ശ്രീകാന്ത് മുരളി ജയപ്രകാശായും  വേഷമിടുന്നു .തലൈവാസൽ 
വിജയ് , ജാഫർ ഇടുക്കി , പൗളി വിൽസൺ , നീനക്കുറുപ്പ് , രാഘവൻ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. 


സ്റ്റോറിസ് &  തോട്ട്സ്  പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിന്റോ തോമസും, പ്രിൻസ് ഹുസൈനും  ചേർന്നാണ് " ലുക്ക " നിർമ്മിച്ചിരിക്കുന്നത്. സ്നേഹ   നായർ ,സെലീഷ് ഡേവിസ് ,ജിൻസൺ ദേവസ്യ എന്നിവർ സഹനിർമ്മതാക്കളുമാണ്. 

രചന അരുൺ ബോസ്,  മൃദുൾ ജോർജ് എന്നിവരും , സംഗീതവും, പശ്ചാത്തല സംഗീതവും  സൂരജ് എസ്. കുറുപ്പും , ഛായാഗ്രഹണം നിമിഷ് രവിയും, എഡിറ്റിംഗ് നിഖിൽ വേണുവും നിർവ്വഹിക്കുന്നു.

പ്രണയവും, ലൂക്കയുടെ ഗംഭീര ലുക്കും ആണ് സിനിമയുടെ ഹൈലൈറ്റ്. " ഒരേ കണ്ണാൽ ....." എന്ന  ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു. പശ്ചാത്തല സംഗീതവും, ഛായാഗ്രഹണവും മികച്ചതായി . 


പ്രണയത്തിന് പുതിയ ഭാഷ്യം നൽകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ടോവിനോ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത് .ആഹ്വാനയുടെ അഭിനയവും പ്രേക്ഷക ശ്രദ്ധ നേടുന്നു. പുതുമുഖം നിഖിൽ ജോർജ്ജ് മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണ് .

മലയാളത്തിൽ ആദ്യമായാണ് അരുൺ ബോസ് സംവിധാനം ചെയ്യുന്നത് . തമിഴിൽ " ദിശൈ " എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. 

എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന സിനിമ ആയിരിക്കും " ലൂക്ക " .

Rating : 4 / 5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.