ഓരോരുത്തരുടെയും അനുഭവങ്ങൾ നിങ്ങൾക്കുഉള്ള " ഓസ്കാറാണ് " . മനസ് നീറുന്ന അഭിനയവുമായി " ടോവിനോ തോമസ് " .

ഒരിക്കൽകൂടി സംവിധാന മികവു കാട്ടി  " സലീം അഹമ്മദ് " .
...........................................................

 "പത്തേമാരി" യ്ക്ക് ശേഷം 
ടോവിനോ തോമസിനെ നായകനാക്കി സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " And The ഓസ്കാർ goes to....." .

ഇസഹാക്ക് ഇബ്രാഹിം എന്ന സംവിധായകന്റെ റോളിൽ  ടോവിനോ തോമസും,  ചിത്ര എന്ന പത്രപ്രവർത്തകയുടെ റോളിൽ അനുസിത്താരയും വേഷമിടുന്നു.  
 " മിന്നാമിനുങ്ങുകളുടെ ജീവിതം " എന്ന പേരില്‍ ഇസഹാക്ക് സംവിധാനം ചെയ്യുന്ന സിനിമയില്‍ നായക താരത്തെ അവതരിപ്പിക്കുന്ന നടന്റെ റോളിലാണ് ശ്രീനിവാസന്‍.    മൊയ്തുക്കുട്ടിയുടെ വേഷത്തിൽ  സലിംകുമാറും ഭാര്യയായി സറീനാ വഹാബും അഭിനയിക്കുന്നു.

വിജയരാഘവൻ ,സിദ്ദിഖ്, ലാൽ ,ഹരീഷ് കണാരൻ, അപ്പാനി ശരത്ത്, ജാഫർ ഇടുക്കി, മാലാ പാർവതി ,സന്തോഷ് കീഴാറ്റൂർ , റസൂൽ പൂക്കുട്ടി  എന്നിവരോടൊപ്പം , Nikki Rae Hallow , Oscar Presenter Morgan Leblac , Audience Member Amber Shaun എന്നീ വിദേശതാരങ്ങളും ഈ സിനിമയിൽ അഭിനയിക്കുന്നു. 

സിനിമ മാത്രം സ്വപ്നം കണ്ട് അതിലെത്താൻ പരിശ്രമിക്കുന്ന എല്ലാവരെയും  ഓരോ ഷോട്ടുകളിലും പ്രേക്ഷകന്  കാണാൻ കഴിയും. സ്വപ്നം കാണുന്നവന് കിട്ടുന്ന ലോട്ടറിയല്ല സിനിമ , സ്വയം അദ്ധ്വാനിച്ച് സ്വഷ്ടിക്കുന്ന സ്വപ്നമാണ് സിനിമയെന്നും പറയുന്നു. 

" പുലർച്ചയക്ക് തോന്നിയൊരു ആവേശത്തിന്റെ പുറത്ത് സിനിമ എടുക്കാൻ ഇറങ്ങി തിരിച്ചൊരു ആളല്ല ഞാൻ. കഴിഞ്ഞ കുറെ വർഷങ്ങൾ ആയിട്ട് ഉറങ്ങുന്നതും ,ഉണരുന്നതും സിനിമ സ്വപ്നം കണ്ടു തന്നെയാ " എന്ന് പറയുന്ന ഇസഹാഖിന്റെ വാക്കുകൾക്ക് വലിയ അർത്ഥമുണ്ട് .

ഛായാഗ്രഹണം മധു അമ്പാട്ടും , ശബ്ദലേഖനം റസൂൽ പൂക്കുട്ടിയും, ഗാനരചന റഫീഖ് അഹമ്മദും, സംഗീതം            ബിജിബാലും ,എഡിറ്റിംഗ് വിജയശങ്കറും, മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും, കോസ്റ്റ്യും മാസ്കർ ഹംസയും നിർവ്വഹിക്കുന്നു. ബെന്നി കട്ടപ്പനയും , കെൻ        നെമിത്തക്കും പ്രൊഡക്ഷൻ കൺട്രോളറൻമാരാണ്. അലൻസ് മിഡിയായുടെ ബാനറിൽ  അബ്ദുൾ ഖാദിർ  തിരുവത്താണ് സിനിമ അവതരിപ്പിക്കുന്നത്. കലാസംഘം ഈ സിനിമ തിയേറ്ററുകളിൽ എത്തിക്കുന്നു. 

കാനഡയിൽ നടന്ന ആൽബർട്ട ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം, മികച്ച നടൻ ,മികച്ച സംവിധായകൻ ,മികച്ച സഹനടി എന്നീ അവാർഡുകളും ഈ സിനിമ നേടിയിരുന്നു. 

അസാമാന്യ അഭിനയമാണ് ടോവിനോ തോമസ് കാഴ്ചവെച്ചിരിക്കുന്നത്. റസൂൽ പൂക്കുട്ടിയുടെ ശബ്ദമിശ്രണം മികവുറ്റതാണ്. മധു അമ്പാട്ടിന്റെ ഛായാഗ്രഹണവും ശ്രദ്ധേയമായി. Nikki Rae Hallow - യുടെ അഭിനയം പ്രേക്ഷക ശ്രദ്ധ നേടുന്നു. 

സിനിമയിൽ ജോലി ചെയ്യുന്നവരുടെ കണ്ണീരിനെയും, വിയർപ്പിനെയും അംഗീകരിക്കുന്ന സീനുകൾ എടുത്ത് പറയാം .സിനിമ സംവിധാനം ചെയ്യാൻ സ്വപ്നം കാണുന്നവർക്ക് ഈ സിനിമ സമർപ്പിക്കാം. 

മറ്റൊരു മനോഹര  കുടുംബചിത്രം കുടി പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നു. 

Rating : 4 / 5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.