" ജയറാമിന്റെ " ഗ്രാൻറ് ഫാദർ " ജൂൺ ഏഴിന് തീയേറ്ററുകളിൽ എത്തും.

സമകാലീന രാഷ്ടീയ സാമൂഹ്യ പശ്ചാത്തലത്തിൽ ശക്തമായ സൗഹൃദങ്ങളുടെയും, കുടുംബ ബന്ധങ്ങളുടെയും കഥ പറയുന്ന സിനിമയാണ് " ഗ്രാന്റ് ഫാദർ " .ജനകീയ നായകൻ ജയറാം നായകനും, ദിവ്യാ പിള്ള നായികയായും എത്തുന്ന ചിത്രം കൂടിയാണിത്. അനീഷ് അൻവർ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് " ഗ്രാന്റ് ഫാദർ'' .

അച്ചിച്ച ഫിലിംസിന്റെ ബാനറിൽ ഹസീബ് ഹനീഫ്  , മഞ്ജു ബാദുഷ എന്നിവർ ചേർന്ന് ഈ ചിത്രം  നിർമ്മിക്കുന്നു .

ചെറുവത്തൂർ ഗ്രാമത്തിലെ പാരമ്പര്യമുള്ള തരകൻ കുടുംബത്തിലെ കോരയുടെയും, മേരിയുടെയും മകനാണ് മൈക്കിൾ. കൃഷിയും, കച്ചവട സ്ഥാപനങ്ങളുമൊക്കെയുള്ള സമ്പന്നമായ തരകൻ കുടുംബത്തിലെ കോരയും, കോരയുടെ പിൻഗാമിയായ മകൻ മൈക്കിളും നാട്ടിൽ അറിയപ്പെടുന്നവരാണ്. കല്യാണ പ്രായം കഴിഞ്ഞു നിൽക്കുന്ന മൈക്കിളിന് വരുന്ന കല്യാണ ആലോചനകൾ വിവിധ കാരണങ്ങളാൽ ഒഴിവാകുകയും ചെയ്യുന്നു. മൈക്കിളിന്റെ ഇടവും ,വലവും നിൽക്കുന്ന ബാല്യകാല ചങ്ങാതിമാരാണ് ശിവനും, സദ്ദാം ഹുസൈനും . ഗ്രാമത്തിലെ അസൂയക്കാരായ മഹാൻമാർ സുഹൃത്തുക്കളെ തെറ്റിക്കാൻ പലപ്പോഴും ശ്രമിക്കുന്നു. കല്യാണ ആലോചനയും, പെണ്ണുകാണലുമൊക്കെയായി കറങ്ങി നടക്കുന്നതിനിടയിലാണ് അമേരിക്കകാരൻ ലൂയിസിന്റെ മകൾ ഡെൽനയെ കാണുന്നത്. അവരുടെ അടുപ്പം പ്രണയമായി. ഇതേ തുടർന്ന് വിട്ടുകാർ ഇടപെട്ട് കല്യാണം ഉറപ്പിച്ചു. ഇതിനിടയിൽ മൂവർ സംഘം വേർപിരിയുന്നു. അവർക്കിടയിൽ മതത്തിന്റെ ഭിത്തികൾ ഉയർന്നു. പുറത്ത് നിന്ന് പുതിയ ആളുകൾ ഗ്രാമത്തിലേക്ക് കടന്നു വരികയും , ഗ്രാമത്തിന്റെ സമാധന അന്തരീക്ഷം തകരുകയും ചെയ്തു. വിവാഹം  മുടങ്ങും എന്ന് കണ്ടപ്പോൾ മൈക്കിൾ രണ്ടും കൽപ്പിച്ച് ഇറങ്ങുകയാണ് ഇതാണ് സിനിമയുടെ പ്രമേയം. 

മൈക്കിളായി ജയറാമും, ഡെൽനയായി ദിവ്യാ പിള്ളയും , സുഹൃത്തുക്കളായി ബാബുരാജും, ജോണി ആന്റണിയും അഭിനയിക്കുന്നു. സലിംകുമാർ,  വിജയരാഘവൻ , ധർമ്മജൻ ബോൾഗാട്ടി, സുനിൽ സുഖദ , ശിവജി ഗുരുവായൂർ , രമേഷ് പിഷാരടി  , സുബിഷ്, സെന്തിൽ ,സുരഭി സന്തോഷ്, മല്ലിക സുകുമാരൻ, ആശാ അരവിന്ദ്, അംബിക മോഹൻ, വൽസല മേനോൻ,  എന്നിവരാണ് സിനിമയിൽ അഭിനയിക്കുന്നത്. 

തിരക്കഥ ഷാനി ഖാദർ , ഛായാഗ്രഹണം സമീർ ഹഖ്, എഡിറ്റിംഗ് രഞ്ജിത്ത് ടച്ച് റിവർ, സംഗീതം വിഷ്ണു മോഹൻ സിത്താര , കലാസംവിധാനം സഹസ് ബാല, മേക്കപ്പ് രാജേഷ് നെന്മാറാ , പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ , എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഷെറിൻ സ്റ്റാൻലി. 

ഊട്ടിയിലും , ആലപ്പുഴയിലും ഷൂട്ടിംഗ് പൂർത്തിയാക്കിയ " ഗ്രാന്റ് ഫാദർ " ജൂൺ ഏഴിന്  തീയേറ്ററുകളിൽ എത്തും. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.