" ലൂസിഫർ ടീം" രണ്ടാം ഭാഗത്തിന്റെ പേര് പ്രഖ്യാപിച്ചു ." എംപുരാൻ " .

കൊച്ചിയിൽ മോഹൻലാലിന്റെ വസതിയിൽ നടത്തിയ പത്രസമ്മേളനത്തിൽ വച്ച് " ലൂസിഫർ ടീം" ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പേര് പ്രഖ്യാപിച്ചു. 

നടൻ മോഹൻലാൽ, തിരക്കഥാകൃത്ത് മുരളി ഗോപി, നിർമ്മാതാവ് ആൻറണി പെരുംബാവൂർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സംവിധായകൻ പ്രിഥിരാജ് സുകുമാരൻ  രണ്ടാം ഭാഗത്തിന്റെ പേര് " എംപുരാൻ " ആണെന്ന് പ്രഖ്യാപിച്ചത്. 
പല കഥാപാത്രങ്ങളുടെയും, മുൻ കാലം  പറയുന്ന ചിത്രമായിരിക്കും " എംപുരാൻ " .

" ഒരു മഞ്ഞുകട്ടയുടെ അറ്റം മാത്രമാണ് നിങ്ങൾ കണ്ടതെന്നാണ് ഞാൻ നേരത്തെ പറഞ്ഞിരുന്നത്.  അത് ഇപ്പോഴും ആവർത്തിക്കുന്നു. കുറച്ച് കൂടി ഉൾപ്പിരിവുകൾ രണ്ടാം ഭാഗത്തിൽ ഉണ്ടാവുമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞു .

No comments:

Powered by Blogger.