ഗാനഗന്ധർവ്വന്റെ സെറ്റിൽ " ഉണ്ട" യുടെ വിജയാഘോഷം.


ഈ വർഷത്തെ മമ്മൂട്ടിയുടെ  തുടർച്ചയായ  നാലാമത്തെ ഹിറ്റ് ചിത്രം " ഉണ്ട" യുടെ വിജയാഘോഷം " ഗാന ഗന്ധർവ്വന്റെ " സെറ്റിൽ ആഘോഷിച്ചു.വിജയാഘോഷ - ത്തിന്റെ ഭാഗമായി കേക്ക് മുറിച്ച്  പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയ്ക്ക് മമ്മൂട്ടിയും,  സംവിധായകൻ രമേഷ് പിഷാരടി മമ്മൂട്ടിയ്ക്കും കേക്ക് നൽകി. ചടങ്ങിൽ ഗാനഗന്ധർവ്വന്റെ അണിയറ പ്രവർത്തകർ പങ്കെടുത്തു .

മമ്മുട്ടിയുടെ  " ഉണ്ട " റിയലിസ്റ്റിക്ക് മൂവിയാണ്.  അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടി സബ്ബ്  ഇൻസ്പെക്ടർ മണികണ്ഠൻ സി.പിയായി ഈ സിനിമയിൽ വേഷമിടുന്നു. 

ഷൈൻ ടോം ചാക്കോ, ഒമർ ദാസ് മണിക് പുരി , ജേക്കബ്ബ് ഗ്രിഗറി ,സുധി കോപ്പ, അലൻസിയർ ലേ ലോപ്പസ് , അർജുൻ അശോകൻ , ലുക്മാൻ, വിനയ് ഫോർട്ട് ,ഭഗവാൻ തിവാരി, ചിൻ ഹോ ലിയോ,  എന്നിവരാണ് മറ്റ് താരങ്ങൾ .ബോളിവുഡ് താരങ്ങളും ചിത്രത്തിൽ അണിനിരക്കും .ആസിഫ് അലി , ദിലീഷ് പോത്തൻ  എന്നിവർ അതിഥി താരമായും ഈ സിനിമയിൽ അഭിനയിക്കുന്നു .

ജിഗിർ താണ്ട , അമ്മ കണക്കു എന്നിവയുടെ ഛായാഗ്രാഹകനായ        ഗാവെമിക്  ആണ് ക്യാമറ .ദംഗൽ ,ബജ്റാവോ മസ്താനി എന്നീ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ ശാം കൗശൽ  ചിത്രത്തിന് ആക്ഷൻ ഡയറ്കടറാണ്. തിരക്കഥ ഹർഷാദും , എഡിറ്റിംഗ് നിഷാദ് യൂസഫും ,സംഗീതം പ്രശാന്ത് പിള്ളയും നിർവ്വഹിക്കുന്നു .

തമിഴിലെ പ്രശസ്ത നിർമ്മാതാക്കളായ ജെമിനി സ്റ്റുഡിയോസ്, മൂവി മിൽ (കൃഷ്ണൻ സേതുകുമാർ)  എന്നിവരാണ് നിർമ്മാണം . ജെമിനി സ്റ്റുഡിയോസ് ചിത്രം വിതരണം ചെയ്യുന്നു.


സലിം പി .ചാക്കോ .

No comments:

Powered by Blogger.