" തൊട്ടപ്പന്റെ " അണിയറ ശിൽപ്പികളിൽ ചിലർക്ക് എന്ത് പറ്റി ?


വിനായകൻ നായകനായ " തൊട്ടപ്പൻ " ജൂൺ 5 ന് കേരളത്തിൽ റിലിസ് ചെയ്തു. പത്തനംതിട്ട ഐശ്വര്യയിൽ 4 ഷോ ആയിരുന്നു ആദ്യ രണ്ട് ദിവസങ്ങളിൽ . ഈ എട്ട് ഷോകളും ഓടുകയും ചെയ്തു. 5 മുതൽ 31 വരെ പ്രേക്ഷകരാണ് വിവിധ ഷോകൾക്ക് എത്തിയത്. 

ജൂൺ ഏഴ് മുതൽ ട്രിനിറ്റി മൂവി മാക്സ് മുന്നിൽ 4 ഷോ വിതം ആയിരുന്നു ഈ സിനിമ . മിനിമം അഞ്ച് പേർ ഒരു ഷോയ്ക്ക് ഉണ്ടെങ്കിൽ ടിക്കറ്റ് കൊടുക്കുന്ന രീതിയാണ് പത്തനംതിട്ട ഐശ്വര്യ ഗ്രൂപ്പിന്റേത്.  ഈ തിയേറ്റർ ഗ്രൂപ്പിന്റെ നാല് തീയേറ്ററുകളിലും ഈ രിതിയാണ് നിലവിൽ ഉള്ളത്.  ഇക്കാര്യം സിനിമ പ്രേക്ഷക കൂട്ടായ്മയുമായ ധാരണയുള്ള തീയേറ്ററുകൾ ആണ് പത്തനംതിട്ടയിലേത്. 

സിനിമ കാണാൻ വരുന്ന പ്രേക്ഷകൻ ,പ്രേക്ഷകന് ഇഷ്ടമുള്ള സിനിമയാണ് കാണേണ്ടത് . തീയേറ്റർ ഉടമയും , ജീവനക്കാരും  പറയുന്ന സിനിമ കാണുവൻ യഥാർത്ഥ്യ പ്രേക്ഷകനുമല്ല .

"തൊട്ടപ്പൻ " കാണാൻ ഞങ്ങൾ സിനിമ പ്രേക്ഷക കൂട്ടായ്മ നല്ല സഹായം പത്തനംതിട്ടയിൽ നൽകിയിട്ടുണ്ട്. വിനായകന്റെ ജാതി നോക്കിയല്ല  പ്രേക്ഷകർ സിനിമ കാണാൻ വരുന്നത് . 

വിനായകനെ ഇഷ്ടപ്പെടാത്ത ആരാണ്  കേരളത്തിൽ ഉള്ളത്  ? നിങ്ങൾ അണിയറ പ്രവർത്തകർക്ക് മാത്രമല്ല വിനായകനെ ഇഷ്ടമുള്ളത് ഓർക്കുക? 

പത്തനംതിട്ട ഐശ്വര്യ തീയേറ്റർ ഗ്രൂപ്പ്  സിനിമയെ  വ്യവസായമായി മാത്രം  കാണുവർ അല്ല. സിനിമ  നിർമ്മാണവും, വിതരണവും ഒക്കെ നടത്തിയിട്ടുള്ള ഗ്രൂപ്പാണ്. അത് കൂടി മാന്യൻമാർ അറിയണം. 

സിനിമയുടെ പേരിൽ അരെയും എന്തും പറയാം എന്ന് കരുതരുത്. വിനായകൻ ദളിത് സമുദായ അംഗമാണോ എന്നുള്ളതല്ല പ്രശ്നം ,സിനിമ എങ്ങനെയുണ്ട് എന്നുള്ളതാണ് ?  ഒരു ഷോയ്ക്ക് രണ്ട് പേരെ വെച്ച് കേരളത്തിൽ എത് തീയേറ്ററിൽ ആണ് സിനിമ ഓടിക്കുന്നത് ? പറയണം അണിയറ ശിൽപ്പികൾ . 

ജാതി പറയുന്നത് ശരിയല്ല. സിനിമ കാണാൻ പ്രേക്ഷകർ വരുന്നത് നടന്റെ ജാതി നോക്കിയല്ല ?
പത്തനംതിട്ടയിൽ " തൊട്ടപ്പൻ '' പരാജയപ്പെടുത്താൻ ഒരു വ്യക്തിയും ശ്രമിച്ചിട്ടില്ല .വസ്തുത മനസിലാക്കാതെ തീയേറ്റർ ഉടമയുടെ  ജാതി പറയുന്ന രീതി ശരിയല്ല ?
# വിനായകനൊപ്പം # തൊട്ടപ്പനൊപ്പം. 
 

സലിം പി. ചാക്കോ .
കൺവീനർ ,
സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കമ്മിറ്റി .

...................................
N. B .
സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസ് " തൊട്ടപ്പന് നിങ്ങൾ പോലും അറിയാതെ നല്ല പബ്ളിസിറ്റി നൽകുന്നു" .ഞങ്ങളുടെ റിവ്യൂ നിങ്ങളുടെ പേജിൽ കൊടുക്കാൻ തന്നിട്ട് നിങ്ങൾ കൊടുത്തില്ല . കൊടുത്താലും , ഇല്ലെങ്കിലും ഞങ്ങൾ പ്രചരണം നൽകും.

www.cinemaprekshakakoottayma. com 
................................

No comments:

Powered by Blogger.