ലാൽജോസിന്റെ ബിജുമേനോൻ ചിത്രം " നാല്പത്തിയൊന്ന് " ജൂലൈയിൽ തീയേറ്ററുകളിൽ എത്തും.

ബിജു മേനോനും, നിമിഷ സജയനും , പുതുമുഖം ശരൺജിത്തും അഭിനയിക്കുന്ന ലാൽജോസ് ചിത്രം " നാല്പത്തിയൊന്ന് " ഷൂട്ടിംഗ് പൂർത്തിയായി. 

ഒരു യാത്രയുടെ കഥ പറയുന്ന സിനിമായാണിത്. സിഗ്നച്ചർ സ്റ്റുഡിയോസിന്റെ ബാനറിൽ പി. പ്രജിത്ത് , അനുമോദ് ബോസ്, ആദർശ് നാരായണൻ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. 

ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ , ധന്യ അനന്യ , ശിവജി ഗുരുവായൂർ , ബേബി അലിയ ,വിജിലേഷ്, സുബീഷ്, സുധി, ഗോപാലാകൃഷ്ണൻ പയ്യന്നൂർ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

തിരക്കഥ പി.ജി പ്രഗീഷും, ഗാനരചന റഫീഖ് അഹമ്മദും , സംഗീതം ബിജി ബാലും, ഛായാഗ്രഹണം എസ്. കുമാറും, മേക്കപ്പ് പാണ്ഡ്യനും, എഡിറ്റിംഗ് രഞ്ജൻ എബ്രാഹാമും, കലാ സംവിധാനം അജയ് മങ്ങാടും, ശബ്ദലേഖനം രംഗനാഥ് രവിയും, കോസ്റ്റും സമീറാ സനീഷും , ആക്ഷൻ ഡയറ്കർ റൺ രവിയും നിർവ്വഹിക്കുന്നു. അനിൽ അങ്കമാലിയാണ് പ്രൊഡക്ഷൻ കൺട്രോളറർ . 

രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന കമ്യൂണിസ്റ്റുകാരായ രണ്ട് പേർ. അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷമായ സംഭവങ്ങളാണ് " നാല്പത്തിയൊന്നിൽ " പറയുന്നത്. 

രണ്ട് ഷെഡ്യൂളുകളിലായി തലശ്ശേരി, കണ്ണൂർ , പത്തനംതിട്ട, ശബരിമല, വാഗമണ്ണ് എന്നിവങ്ങളിലായി ചിത്രീകരിച്ച ഈ ചിത്രം ജൂലൈയിൽ എൽ .ജെ. ഫിലിംസ് തീയേറ്ററുകളിൽ എത്തിക്കും.

സലിം പി. ചാക്കോ .

No comments:

Powered by Blogger.