മമ്മുട്ടി - ഖാലിദ് റഹ്മാൻ ടീമിന്റെ ആക്ഷൻ - കോമഡി - ത്രില്ലർ സിനിമ " ഉണ്ട" ( ബുള്ളറ്റ് ) ജൂൺ ആറിന് റിലിസ് ചെയ്യും.

മമ്മുട്ടിയുടെ പുതിയ സിനിമയാണ് " ഉണ്ട ". അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടി പോലിസ് വേഷത്തിലാണ് ഈ സിനിമയിൽ എത്തുന്നത്. 

കേരളത്തിൽ നിന്ന് ഒൻപത് പോലീസ്  ഓഫീസറൻമാർ മാവോയിസ്റ്റുകളുടെ  ശല്യം ഉള്ള  ഛത്തിസ്ഗഡിൽ ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് പോകുന്നതാണ് സിനിമയുടെ പ്രമേയം .ഈ ടീമിനെ നയികുന്നത് എസ്. ഐ. മണികണ്ഠനാണ്. 

എസ് .ഐ .മണികണ്ഠൻ സി.പി ആയി  മമ്മുട്ടി വേഷമിടുന്നു. 
ഷൈൻ ടോം ചാക്കോ എച്ച്. ഡി. ആർ -  ജോജോ  സാംസണായും ,  ഒമർ ദാസ് മണിക് പുരി - കൂനായ് ചന്ദായും , ജേക്കബ്ബ് ഗ്രിഗറി പി.സി - വർഗ്ഗീസ് കുരുവിളയായും,  അർജുൻ അശോകൻ പി. സി - ഗീരിഷായും ,രഞ്ജിത്ത് സി. ഐ. -മാത്യൂസ് ആന്റണിയായും , ഭഗവാൻ തിവാരി ഐ. റ്റി. ബി.പി ഓഫീസർ കപിൽദേവായും, ചിയാൻ ഹോ ലിയോ ഐ. റ്റി. ബി.പി കമാൻഡോ ഡക്കോട്ടാ അകനിറ്റോയായും , കലാഭവൻ ഷാജോൺ സാം ജെ. മാത്തനായും , ഷാഹിൻ ഐ.പി ബി.പി ഓഫീസർ വിൻസെന്റ് ജെയിംസായും, റോണി ഡേവിഡ് പി.സി - അജി പീറ്ററായും , ഗോകുലൻ പി.സി - ഗോകുലൻ ബാലചന്ദ്രനായും , ലുക്ക്മാൻ പി.സി - ബിജുകുമാറായും ,      അഭി റാം പൊതുവാൾ പി.സി - ഉണ്ണിക്യഷ്ണനായും, നൗഷാദ് ബോംബെ പി.സി. - നൗഷാദ് അലിയായും വേഷമിടുന്നു. 
അസിഫ് അലി  , സുധീകോപ്പ, ദിലീഷ് പോത്തൻ എന്നിവർ അതിഥിതാരങ്ങളായും ഈ സിനിമയിൽ അഭിനയിക്കുന്നു. 

 ദംഗൽ ,ബജ്റാവോ മസ്താനി എന്നീ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ ശാം കൗശൽ  ചിത്രത്തിന് ആക്ഷൻ ഡയറ്കടറാണ്. തിരക്കഥ ഹർഷാദും , എഡിറ്റിംഗ് നിഷാദ് യൂസഫും ,സംഗീതം പ്രശാന്ത് പിള്ളയും , ഛായാഗ്രഹണം സജിത്ത് പുരുഷനും നിർവ്വഹിക്കുന്നു. 

തമിഴിലെ പ്രശസ്ത നിർമ്മാതാക്കളായ ജെമിനി സ്റ്റുഡിയോസ്, മൂവി മിൽ (കൃഷ്ണൻ സേതുകുമാർ)  എന്നിവരാണ് നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് . ജെമിനി സ്റ്റുഡിയോസ് ചിത്രം വിതരണം ചെയ്യുന്നത്.  ജൂൺ ആറിന് " ഉണ്ട" തീയേറ്ററുകളിൽ എത്തും. 12 കോടി രൂപയാണ് " ഉണ്ട" യ്ക്ക് ചിലവായിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .

കണ്ണുർ , കാസറഗോഡ്, വയനാട്, തൃശൂർ , ബാംഗ്ളൂർ , മൈസൂർ , ഛത്ത്സിഗഡ് , നിലബൂർ എന്നിവടങ്ങളിലായിരുന്നു " ഉണ്ട" യുടെ ഷൂട്ടിംഗ് .

സലിം പി. ചാക്കോ . 

No comments:

Powered by Blogger.