" And the ഓസ്കാർ goes to ....." ആൽബെർട്ട ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. ടോവിനോ തോമസ് മികച്ച നടൻ, സലീം അഹമ്മദ് മികച്ച സംവിധായകൻ.

കാനഡയിൽ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ സലീം അഹമ്മദ് സംവിധാനം ചെയ്ത " And The ഓസ്കാർ goes to ... " നാല് അവാർഡുകൾ നേടി. മികച്ച ചിത്രം, മികച്ച നടൻ, മികച്ച സംവിധായകൻ , മികച്ച സഹനടി എന്നീ പുരസ്കാരങ്ങൾ ഈ സിനിമയ്ക്ക് ലഭിച്ചു. 

പത്തേമാരിയ്ക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടോവിനോ തോമസ് സിനിമ സംവിധായകൻ ഇസാഖ് ഇബ്രാഹിം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. 

അനുസിത്താര പത്രപ്രവർത്തകയുടെ റോളിൽ അഭിനയിക്കുന്നു. ശ്രീനിവാസൻ , ലാൽ, സിദ്ദിഖ്, സലിം കുമാർ , അപ്പാനി രവി തുടങ്ങിയവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

സിനിമയ്ക്കുള്ളിലെ സിനിമയാണ് പ്രമേയം . റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും, മധു അമ്പാട്ട് ഛായാഗ്രഹണവും, സംഗീതം ബിജി ബാലും നിർവ്വഹിക്കുന്നു . ഈ ചിത്രം ജൂൺ 21 ന് തീയേറ്ററുകളിൽ എത്തും.

സലിം പി. ചാക്കോ .

No comments:

Powered by Blogger.