വിശ്വ വിഖ്യാത ചലച്ചിത്രകാരൻ " ഗിരീഷ് കർണാട് (81) " അന്തരിച്ചു.വിശ്വ വിഖ്യാത ചലച്ചിത്രകാരനും നാടകസംവിധായകനും കന്നഡ എഴുത്തുകാരനുമായ ഗിരീഷ് കർണാട് (81)  അന്തരിച്ചു.  രാവിലെ 6.30-ന് ബെംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. 

ദി പ്രിൻസ് , നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്നീ രണ്ടു മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യയിലെ നാടകപ്രവർത്തകരിൽ ഏറ്റവും ശ്രദ്ധേയനാണ് ഇദ്ദേഹം. ഹയവദന, യയാതി, തുഗ്ലക്, നാഗമണ്ഡല എന്നിവയാണ്  പ്രധാന നാടകങ്ങൾ.

കൊങ്കിണി സംസാരിക്കുന്ന ബ്രാഹ്‌മണ കുടുംബത്തിൽ 1938ൽ മുംബൈയിലാണു കർണാട് ജനിച്ചത്. ആർട്‌സിൽ ബിരുദം നേടിയശേഷം ഇംഗ്ലണ്ടിൽനിന്നു ബിരുദാനന്തര ബിരുദം നേടി. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ചെയർമാനായിരുന്നു. സിനിമാ അഭിനയരംഗത്തും സംവിധാനരംഗത്തും ഗിരീഷ് കർണാട് വ്യക്‌തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 

1970-ല്‍ കന്നഡ സിനിമയായ 'സംസ്‌കാര'യിലൂടെയാണ് അഭിനയ, തിരക്കഥാ രംഗത്ത് തുടക്കം കുറിച്ചത്.

വംശവൃക്ഷ അടക്കം ഒട്ടേറെ സിനിമകൾ സംവിധാനം ചെയ്‌തു. 1974ൽ പത്മശ്രീ, 1992ൽ പത്മഭൂഷൺ, 1998ൽ ജ്‌ഞാനപീഠം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

ഗിരിഷ് കർണാടിന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. 

No comments:

Powered by Blogger.