നടിയും ,സംവിധായികയുമായ വിജയ നിർമ്മല (73) അന്തരിച്ചു.

നടിയും , സംവിധായികയുമായ വിജയ നിര്‍മ്മല (73) അന്തരിച്ചു.  ഹൃദയാഘത്തെ തുടര്‍ന്ന് ഹൈദരാബാദിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

അഭിനേത്രി എന്നതിലുപരി വ്യത്യസ്ത ഭാഷകളിലായി 47 ചിത്രങ്ങള്‍ ഇവര്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക എന്ന നേട്ടം കൈവരിച്ച വിജയ നിര്‍മല ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് ബുക്ക് റെക്കോഡിനും ഉടമയാണ്. ശിവാജി ഗണേഷനെ നായകനാക്കി സിനിമയെടുത്ത രണ്ട് വനിതാ സംവിധായകരില്‍ ഒരാളായിരുന്നു വിജയ നിര്‍മ്മല.

വിജയ നിര്‍മലയ്ക്ക് മികച്ച വേഷങ്ങള്‍ നല്‍കിയത് മലയാള സിനിമയാണ്. 25 മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എ വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗവി നിലയം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഭാര്‍ഗവി എന്ന യക്ഷി കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി. മധു, പ്രേംനസീര്‍ എന്നിവരായിരുന്നു നായകന്‍മാര്‍. റോസി, കല്യാണ രാത്രിയില്‍ പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ, നിശാഗന്ധി, പൊന്നാപുരം കോട്ട, കവിത, ദുര്‍ഗ, കേളനും കളക്ടറും തുടങ്ങിയവയില്‍ ഇവര്‍ വേഷമിട്ടിരുന്നു. 

1971 ല്‍ മീന എന്ന ചിത്രം ഒരുക്കി കൊണ്ടാണ് വിജയ നിര്‍മല സംവിധാന രംഗത്ത് ചുവടു വയ്ക്കുന്നത്. പിന്നീട് ഐ.വി ശശിയുടെ സഹായത്തോടെ കവിത എന്ന ചിത്രം പുറത്തിറങ്ങി. അടൂര്‍ ഭാസി,വിന്‍സന്റ്, തിക്കുറിശ്ശി, മീന, ഫിലോമിന,കവിയൂര്‍ പൊന്നമ്മ എന്നിവര്‍ അഭിനയിച്ചു. 

No comments:

Powered by Blogger.