സിനിമാ വിശേഷങ്ങളുമായി " ഷിബു " ജൂൺ 28 ന് റിലിസ് ചെയ്യും.

പുതുമുഖം കാർത്തിക്  രാമകൃഷ്ണൻ, അഞ്ജു കുര്യൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജുൻ , പ്രഭാകരൻ, ഗോകുൽ രാമകൃഷ്ണൻ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഷിബു " .

സലീംകുമാർ, ബിജുകുട്ടൻ, നസീർ സംക്രാന്തി, ഉണ്ണി , രാജേഷ് ശർമ്മ , ലുക്കുമാൻ ലുക്കു , വിനോദ് കോവൂർ , ജാനിഷ് ജിനു യാക്കൂബ് ,          ഹസ്സ്നാഥ്,  സുനിൽ സി. എസ്. ,ഐശ്വര്യ പത്മകുമാർ , സ്നേഹ ശ്രീകുമാർ എന്നിവർ ഈ സിനിമയിൽ അഭിനയിക്കന്നു. 

ജനപ്രിയ നടനായ ദിലീപിന്റെ കടുത്ത ആരാധകനായ ഷിബുവിന്റെ കഥയാണ് ഈ സിനിമ. ഷിബുവായി കാർത്തിക് രാമകൃഷ്ണനും, ഡോക്ടർ കല്യാണിയായി അഞ്ജു കുര്യനും അഭിനയിക്കുന്നു.

കാർഗോ സിനിമാസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ഷബീർ അഹമ്മദും, ഗാനരചന മനു രഞ്ജിത്ത് , വിനായക് ശശികുമാർ എന്നിവരും ,സംഗീതം  സച്ചിൻ വാര്യർ  വിഘ്നേഷ് ഭാസ്ക്കർ  എന്നിവരും, കലാസംവിധാനം അരുൺ വെഞ്ഞാറംമൂടും, മേക്കപ്പ് മനോജ് അങ്കമാലിയും, എഡിറ്റിംഗ് നൗഫൽ അബ്ദുള്ളയും , ശബ്ദ സംവിധാനം രാജേഷ് പി. എംമും, വസ്ത്രാലങ്കാരം അക്ഷയ പൃഥിരാജും നിർവ്വഹിക്കുന്നു.പ്രൊഡക്ഷൻ കൺട്രോളർ  ജാവേദ് ചെമ്പാണ് .

ജൂൺ 28 ന് യു.കെ. സ്റ്റുഡിയോസ് " ഷിബു " തിയേറ്ററുകളിൽ എത്തും.

spc .

No comments:

Powered by Blogger.