" നാൻ പെറ്റ മകൻ " ജൂൺ 21 ന് റിലീസ് ചെയ്യും. മിനോൺ - അഭിമന്യു വായി വേഷമിടുന്നു.

എറണാകുളം മഹാരാജാസ് കോളേജിൽ രക്തസാക്ഷിത്വം വരിച്ച അഭിമന്യുവിന്റെ ജീവിതം പ്രമേയമാക്കി സജി എസ്.പാലമേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം " നാൻ പെറ്റ മകൻ " ജൂൺ 21 തീയേറ്ററുകളിൽ എത്തും. 

ദേശീയ അവാർഡ് ജേതാവ് 
മിനോൺ - അഭിമന്യു എന്ന കഥാപാത്രമാകുന്നു. ശ്രീനിവാസൻ , ജോയി മാത്യൂ ,സിദ്ധാർത്ഥ് ശിവ , സുരേഷ് കുമാർ, ആനന്ദ് ജയചന്ദ്രൻ , മുത്തുമണി, സരയൂ , മെറീന മൈക്കിൾ, സീമ ജി. നായർ, പാർവ്വതി ,രേവതി എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

കുഞ്ഞുണ്ണി എസ്. കുമാർ ഛായാഗ്രഹണവും, റഫീഖ് അഹമ്മദ് , എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ , മുരുകൻ കാട്ടാകട എന്നിവർ ഗാനരചനയും ,ബിജി ബാൽ സംഗീതവും നിർവ്വഹിക്കുന്നു. റെഡ് സ്റ്റാർ മൂവിസിന്റെ ബാനറിൽ സുനിൽ കുമാർ പി.ജിയാണ് " നാൻ പെറ്റ മകൻ " നിർമ്മിക്കുന്നത്. 

സലിം പി.ചാക്കോ .

No comments:

Powered by Blogger.