2019 ആദ്യ പകുതിയിൽ 83 മലയാള ചിത്രങ്ങൾ .30 വിജയങ്ങൾ .. നഷ്ടം 150കോടി.



2019 ജനുവരി ഒന്ന് മുതൽ ജൂൺ മുപ്പത് വരെ മൂന്ന് ഡബ്ബിംഗ് ചിത്രമുൾപ്പടെ 83 സിനിമകൾ മലയാളത്തിൽ റിലിസ് ചെയ്തു. 

വിജയ് സൂപ്പറും പൗർണ്ണമിയും , മിഖായേൽ , നീയും ഞാനും , പന്ത് ,അള്ളു രാമേന്ദ്രൻ , കുമ്പളങ്ങി നൈറ്റ്സ് , ജൂൺ , കോടതി സമക്ഷം ബാലൻ വക്കീൽ , വാരി കുഴിയിലെ കൊലപാതകം , അർജന്റിന ഫാൻസ് കാട്ടൂർ കടവ് ,ലൂസിഫർ , മേരാ നാം ഷാജി , അതിരൻ , മധുരരാജ , ഒരു യമണ്ടൻ പ്രേമകഥ , ഉയരെ , ഇഷ്ക്, കുട്ടിമാമ , ചിൽഡ്രൻസ് പാർക്ക് , തമാശ , തൊട്ടപ്പൻ , മൈ ഗ്രേറ്റ് ഫാദർ ,വൈറസ് , ഉണ്ട , ആൻഡ് ദി ഓസ്കാർ ഗോസ് ടൂ ....., നാൻ പെറ്റ മകൻ , O.P .160 /18 കക്ഷി: അമ്മിണിപിള്ള , ലൂക്ക എന്നീ ചിത്രങ്ങളാണ് വിജയം കണ്ടത്. 

" ലൂസിഫർ "  180 കോടിയും,   " മധുരരാജ "  100 കോടിയും കളക്ഷൻ നേടി. താരമൂല്യം കുറഞ്ഞ " ജൂൺ " നേടിയ വിജയം എടുത്ത് പറയാം  . ഇതിനിടയിലും കലാപരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പെങ്ങളില പോലുള്ള സിനിമയും  ഉണ്ടായി .

സിനിമ വെറും കച്ചവടം മാത്രമായി അധ:പതിക്കുന്നത് പ്രേക്ഷകർ അംഗീകരിച്ച് തരില്ല. ശക്തമായ പ്രേക്ഷക  പ്രതികരണം ഉണ്ടായതു കൊണ്ടാണ് ബഹുഭൂരിപക്ഷം സിനിമകളും പരാജയപ്പെട്ടത്. മിനിമം 150 കോടി രൂപയെങ്കിലും നഷ്ടം ഉണ്ടായി എന്ന് കാണാം  .ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ സിനിമകൾ റിലീസ് ചെയ്തു. 

കുടുതൽ പ്രേക്ഷകർ തീയേറ്ററുകളിലേക്ക് വന്നു കൊണ്ടിരിക്കെ നിലവാരമില്ലാത്ത സിനിമകളുടെ തള്ളിക്കയറ്റം മൂലം പ്രേക്ഷകർ വീണ്ടും തീയേറ്ററുകളിൽ വരാൻ മടിക്കുന്ന സ്ഥിതിയാണ് നിലവിൽ ഉള്ളത്. 

പേരിനും , പ്രശസ്തിയ്ക്കും വേണ്ടി സിനിമയെടുക്കാൻ ഇറങ്ങി പുറപ്പെടുന്നവർ സിനിമ വ്യവസായത്തിന്റെ ഘാതകർ ആകുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് . 

ഏത് നടൻ അഭിനയിക്കുന്ന സിനിമയായാലും , എത്ര കോടി മുടക്കിയാലും കഥ നല്ലതല്ലെങ്കിൽ  സിനിമ പരാജയപ്പെടും ? അതാണ് പൊതുസ്ഥിതി .ഇത് മനസിലാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം .

കഴിഞ്ഞ ആറ് മാസം റിലിസ് ചെയ്ത ചിത്രങ്ങൾ .
( 2019 ജനുവരി 1 - ജൂൺ 30 ) 
............................................................

1, ജനാധിപൻ 
( ഹരീഷ് പേരടി , വിനു മോഹൻ , സുനിൽ സുഖദ . സംവിധാനം : തൻസിർ എം. എ ) 

2, ബൊളിവിയ
 ( അബി സ്റ്റിഫൻ , സൗമ്യ സദാനന്ദൻ ,നീന കുറുപ്പ് . സംവിധാനം : ഫൈസൽ കൂനത്ത് ) 
3 , മാധവീയം                                       ( വിനീത് , ഗീത വിജയൻ , മാമുകോയ . സംവിധാനം : തേജസ്സ് പെരുമണ്ണ) 

4, ഒരു കരീബിയൻ ഉടായിപ്പ്  .           ( സാമുവേൽ അബിയോല റോബിൻസൺ , മറീന മൈക്കിൾ കുരിശിങ്കൽ, അനീഷ് ജി. മോനോൻ . സംവിധാനം : ഏ. ജോജി.) 

5 ,വിജയ് സൂപ്പറും, പൗർണ്ണമിയും . ( അസിഫ് അലി, ഐശ്വര്യ ലക്ഷ്മി , ബാലു വർഗ്ഗീസ് . സംവിധാനം : ജിസ് ജോയി . ) 

6 , മിഖായേൽ                                      ( നിവിൻ പോളി , ഉണ്ണി മുകുന്ദൻ , മഞ്ജിമ മോഹൻ . സംവിധാനം : ഹനീഫ് അദേനി .) 

7, നീയും ഞാനും .                                ( സിജു വിൽസൺ, ഷറഫുദീൻ ,അനു സിത്താര . സംവിധാനം:  എ.കെ. സാജൻ. ) 

8 , പ്രാണ.                                              ( നിത്യ മേനോൻ , കുഞ്ചാക്കോ ബോബൻ , നാനി . സംവിധാനം: വി.കെ. പ്രകാശ് . ) 

9 , ഇരുപത്തിയൊന്നാം നൂറ്റാണ്ട്     ( പ്രണവ് മോഹൻലാൽ , റെയ്ച്ചൽ ഡേവിഡ്, ഗോകുൽ സുരേഷ് . സംവിധാനം : അരുൺ ഗോപി .) 

10 , പന്ത്  .                                               ( അബനി ആദി , നെടുമുടി വേണു , അജു വർഗ്ഗീസ് . സംവിധാനം : ആദി . ) 

11 , സകലകലാശാല.                       ( നിരഞ്ജൻ മണിയൻപിള്ള, മാനസ രാധാകൃഷ്ണൻ , ടിനി ടോം . സംവിധാനം : വിനോദ് ഗുരുവായൂർ . ) 

12 , ഒരു കാട്ടിൽ ഒരു പായ്കപ്പൽ  .(ഷൈൻ ടോം ചാക്കോ ,  മൈഥിലി .  സംവിധാനം : ജി.പി. വിജയകുമാർ .) 

13 , നല്ല വിശേഷം   .                             ( ബിജു സോപാനം, ശ്രീജി ഗോപിനാഥൻ , അനീഷ സീന. സംവിധാനം : അജിതൻ. )  

14, വള്ളിക്കെട്ട്                                     ( അഷ്കാർ സാദാൻ , ജാഫർ ഇടുക്കി, മാമു കോയ .സംവിധാനം : ജിബിൻ .) 

15 , അള്ള് രാമേന്ദ്രൻ                         ( കുഞ്ചാക്കോ ബോബൻ , ചാന്ദ്നി ശ്രീധരൻ , അപർണ്ണ ബാലമുരളി. സംവിധാനം : ബിലഹരി കെ. രാജ് . )

16 , ലോനപ്പന്റെ മാമോദീസ.            ( ജയറാം , അന്നരാജൻ , കനിഹ . സംവിധാനം : ലിയോ തദേവൂസ് . )

17, നിങ്ങൾ ക്യാമറ നീരിക്ഷണത്തിലാണ്.                        ( ഭഗത് ഇമാനുവേൽ, ഷാതിയ സന്തോഷ്, രഞ്ജി പണിക്കർ . സംവിധാനം : സി. എസ്. വിനയൻ .) 

18 , തീരുമാനം.                                     ( സന്തോഷ് കിഴാറ്റൂർ , നീന കുറുപ്പ് , ഷോബി തിലകൻ . സംവിധാനം: പി.കെ. രാധാക്യഷ്ണൻ .) 

19, 9.                                                        ( പൃഥിരാജ് സുകുമാരൻ,        വാമിഖ ഗബി ,മമത മോഹൻദാസ് . സംവിധാനം : ജെനുസ് മുഹമ്മദ്. )

20 , കുമ്പളങ്ങി നൈറ്റ്സ്.                  ( ഫഹദ് ഫാസിൽ, ഷയ്ൻ നിഗം , സൗബിൻ സാഹിർ . സംവിധാനം : മധു സി.നാരായണൻ ) 

21 , ഒരു അടാർ ലൗ .                          ( റോഷൻ അബ്ദുൾ റാഹൂഫ് , പ്രിയ പ്രകാശ് വാര്യർ ,' നൂറിൻ ഷെറീഫ് . സംവിധാനം : ഒമർ ലുലു . )  

22 , ജൂൺ.                                            ( രജീഷ വിജയൻ , ജോജു ജോർജ്ജ്, അർജുൻ ഹരിശ്രീ അശോകൻ . സംവിധാനം: അഹമ്മദ് കബീർ . )

23 , കാന്താരം.                                     ( ഹേമന്ത്  മോനോൻ , ജീവിക , ബിജു കുട്ടൻ . സംവിധാനം :  ഷാൻ കച്ചേരി .) 

24 , കോടതി സമക്ഷം ബാലൻ വക്കീൽ.                                                ( ദിലീപ്, മമത മോഹൻദാസ് , പ്രിയ ആനന്ദ് .സംവിധാനം : ബി. ഉണ്ണിക്യഷ്ണൻ .) 

25 , Mr & Mr റൗഡി.                               ( കാളിദാസ് ജയറാം, അപർണ്ണ ബാലമുരളി , ഷെബിൻ ബെൻസൻ . സംവിധാനം : ജിത്തു ജോസഫ് . )

26, സ്വർണ്ണ മൽസ്യങ്ങൾ.                 ( വിജയ് ബാബു , രസ്ന പവിത്രൻ , വിജയ് ബാബു . സംവിധാനം : ജി. എസ് . പ്രദീപ് .) 

27 , വാരിക്കുഴിയിലെ കൊലപാതകം .                                  ( ദിലീഷ് പോത്തൻ , അമിത് ചക്കാലയ്ക്കൽ, അഞ്ജന അപ്പുക്കുട്ടൻ .  സംവിധാനം : രജീഷ് മിഥില . )

28 , ആൻ ഇന്റർനാഷണൽ ലോക്കൽ സ്‌റ്റോറി.                            ( രാഹുൽ മാധവ്, ഹരിശ്രീ അശോകൻ , ടിനി ടോം . സംവിധാനം : ഹരിശ്രീ അശോകൻ .)

29 , ദൈവം സാക്ഷി .                         ( സൂരാജ്  വെഞ്ഞാറംമൂട് , ദിലിപ് , അംബിക മോഹൻ .സംവിധാനം : സ്നേഹജിത്ത് . ) 

30 , പ്രശ്ന പരിഹാര ശാല.               ( അഖിൽ പ്രഭാകർ , ബിജു കുട്ടൻ , ശരത് ബാബു . സംവിധാനം : ഷാബിർ യേന . ) 

31 , തെങ്കാശിക്കാറ്റ്.                           ( ഹേമന്ത് മോനോൻ , ജീവിക , ബിയോൺ . സംവിധാനം : ഷിനോദ് സഹദേവൻ .)

32 , കളികൂട്ടുകാർ.                              ( ദേവദാസ് ,നിധി അരുൺ , ജെൻസൺ ജോസ് .സംവിധാനം : പി.കെ. ബാബുരാജ് .) 

33 , ഓർമ്മ.                                            ( സൂരജ് കുമാർ, ഗായത്രി അരുൺ ,ദിനേഷ് പണിക്കർ . സംവിധാനം : സുരേഷ് തിരുവല്ല . ) 

34 , ഓട്ടം .                                              ( റോഷൻ ഉല്ലാസ് , അൽത്താഫ് , രേണു സൗന്ദർ . സംവിധാനം : സാം .) 

35 , പത്മവ്യൂഹത്തിലെ അഭിമന്യു .( അനൂപ് ചന്ദ്രൻ , ഇന്ദ്രൻസ് , സോണ നായർ . സംവിധാനം : വിനീഷ് അരാദ്യ .) 

36 , പെങ്ങളില.                                      ( നരേൻ , ലാൽ , ഇനിയ . സംവിധാനം : ടി.വി. ചന്ദ്രൻ . ) 

36 , സൂത്രക്കാരൻ.                              ( ഗോകുൽ സുരേഷ് , വർഷ ബൊല്ലമ്മ , ജേക്കബ്ബ് ഗ്രിഗറി . സംവിധാനം : അനിൽരാജ്  .) 

37 , ദി .ഗാബിനോസ് .                         ( വിഷ്ണു വിജയ് , രാധിക ശരത്ത് കുമാർ, ശ്രീജിത്ത് രാവി . സംവിധാനം : ഗിരിഷ് പണിക്കർ . )

38 ,  കൊസ്രാകൊള്ളികൾ.               ( ഭഗത് മാനുവൽ . സംവിധാനം : ജയൻ സി. കൃഷ്ണ .) 

39 , മുട്ടായി കള്ളനും , മമ്മാലിയും .( രാജീവ് പിള്ള , ധർമ്മജൻ ബോൾ ഹാട്ടി , കൈലാഷ് . സംവിധാനം : അംബുജാക്ഷൻ നമ്പ്യാർ .) 

40 , ഓൾഡ് ഈസ് ഗോൾഡ്.           ( നിർമ്മൽ പാലാഴി , ഹരിത , സജു നവോദയ . സംവിധാനം : പ്രകാശ് കുഞ്ഞൻ മുരയിൽ .) 

41 , ആർജന്റിന ഫാൻസ് കാട്ടൂർക്കടവ് .                                    ( കാളിദാസ് ജയറാം , ഐശ്വര്യ ലക്ഷ്മി . സംവിധാനം : മിഥുൻ മാനുവൽ തോമസ് .) 

42 , ഇളയരാജ.                                    ( ഗിന്നസ് പക്രു , ഗോകുൽ സുരേഷ് ,ദീപക് പറംബോൾ . സംവിധാനം : മാധവ് രാമദാസൻ .)

43 , പ്രിയപ്പെട്ടവർ.                               ( രാജസേനൻ , എം. അർ. ഗോപകുമാർ . സംവിധാനം : ഖാദർ മൊയ്ദു .) 

44 , ലൂസിഫർ.                                       ( മോഹൻലാൽ , പൃഥിരാജ് സുകുമാരൻ , മഞ്ജു വാര്യർ . സംവിധാനം : പൃഥിരാജ് സുകുമാരൻ .)

45 , മേരാ നാം ഷാജി.                         ( ആസിഫ് അലി, ബൈജു സന്തോഷ് , ബിജു മേനോൻ . സംവിധാനം : നാദിർഷ .) 

46 , ദി സൗണ്ട് സ്റ്റോറി.                         ( റസൂൽ പൂക്കുട്ടി , ജോയ് മാത്യൂ . സംവിധാനം : പ്രസാദ് പ്രഭാകർ .) 

46 . അതിരൻ .                                    ( ഫഹദ് ഫാസിൽ , സായി പല്ലവി , പ്രകാശ് രാജ് . സംവിധാനം: വിവേക് .) 

47 , മധുരരാജ.                                      ( മമ്മുട്ടി , ജയ് ,  ജഗപതി ബാബു . സംവിധാനം: വൈശാഖ് . ) 

48 , ഒരു യമണ്ടൻ പ്രേമകഥ.             ( ദുൽഖർ സൽമാൻ , സംയുക്ത മോനോൻ , നിഖില വിമൽ .സംവിധാനം : ബി. സി. നൗഫേൽ .)

49 , ഉയരെ.                                            ( ടോവിനോ തോമസ് , പാർവ്വതി തിരുവോത്ത് , ആസിഫ് അലി . സംവിധാനം : മനു അശോകൻ . )

50 , പ്രകാശന്റെ മെട്രോ.                    ( ദിനേഷ് പ്രഭാകർ , സജു നവോദയ , ഇർഷാദ് അലി . സംവിധാനം : ഹസീന സുനീർ .)

51 , കലിപ്പ് .                                           ( ബിന്ദു അനീഷ് , ജെഫിൻ ജോസഫ് , ബാല സിംഗ് .സംവിധാനം : ജസൻ ജോസഫ് .) 

52 , ദി ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി.   ( മാസ്റ്റർ ആശ്രയ് , വിജയ് ആനന്ദ് , മധുപാൽ .സംവിധാനം : സോഹൻലാൽ .) 

53 , സ്വപ്നരാജ്യം.                                 ( ജഗദീഷ് , പാർവ്വതി , മാമുകോയ . സംവിധാനം : രഞ്ജി വിജയൻ .) 

54 , ഇഷ്ക് .                                          ( ഷെയ്ൻ നിഗം, ആൻ ശീതൾ , ലിയോണ ലിഷോയ് . സംവിധാനം : അനുരാജ് മനോഹർ .) 

55 , കുട്ടിമാമ .                                       ( ശ്രീനിവാസൻ , ധ്യാൻ ശ്രീനിവാസൻ , ദുർഗ്ഗ ക്യഷ്ണ . സംവിധാനം: വി.എം. വിനു .) 

56 , ഒരു നക്ഷത്രമുള്ള ആകാശം.  ( അപർണ്ണ ഗോപിനാഥ് ,ലാൽ ജോസ് , സേതുലക്ഷ്മി. സംവിധാനം : അജിത്ത് പുല്ലേരി.) 

57 , സിദ്ധാർത്ഥൻ എൻ ഞാൻ.      ( സിബി തോമസ് , ദിലീഷ് പോത്തൻ , അതുല്യ പ്രമോദ് .സംവിധാനം : ആശ പ്രഭ ) 

58 , അടുത്ത ചോദ്യം.                         ( ഷെയ്ഖ് റഷീദ് , മാളവിക നാരായണൻ . സംവിധാനം : എ കെ എസ് നമ്പ്യാർ .) 

59 , ജിം. ബൂം. ബാ .                            ( അസ്കർ അലി, ബൈജു സന്തോഷ് , അനു കുര്യൻ . സംവിധാനം : രാഹുൽ രാമചന്ദ്രൻ .) 

60 , ഓരോന്നന്നര പ്രണയകഥ.        ( ഷെബിൻ ബെൻസൺ , റെയ്ച്ചൽ ഡേവിഡ് , സുരഭി ലക്ഷ്മി . സംവിധാനം : ഷിബു ബാലൻ .)

61 , രക്ഷപുരുഷൻ .                            ( ദീപക് മേനോൻ , മഞ്ജു ശങ്കർ . സംവിധാനം : നളിനി പ്രഭ മോനോൻ .) 

62 , ദി ഗാംബ്ലർ.                                   ( ആൻസൺ പോൾ , ഡയാനാ , സലിംകുമാർ. സംവിധാനം : ടോം ഇമ്മട്ടി .) 

63 , ഹൃദ്യം .                                           ( കോട്ടയം നസീർ , കൊച്ചു പ്രേമൻ , കലാഭവൻ നവാസ് .സംവിധാനം: കെ.സി. ബിനു .)

64 , മംഗലത്ത് വസുന്ധര.                 ( ശാന്തി കൃഷ്ണ , കൃഷ്ണ ഗണേഷ് , ലക്ഷ്മി പ്രിയ . സംവിധാനം : കെ. എസ്. ശിവകുമാർ .)

65 , വിശുദ്ധ പുസ്തകം.                    ( ബാദുഷ , അലിയ , മനോജ് കെ. ജയൻ . സംവിധാനം : ഷാബു ഉസ്മാൻ .) 

66 , ചിൽഡ്രൻസ് പാർക്ക്.                 ( ധ്രൂവൻ , ഷറഫുദീൻ , വിഷ്ണു ഉണ്ണികൃഷ്ണൻ .  സംവിധാനം : ഷാഫി .) 

67 , തമാശ.                                           ( വിനയ് ഫോർട്ട് , ഗ്രേയ്സ് ആൻറണി , ചിന്നു ചാന്ദ്നി . സംവിധാനം : അഷറഫ് ഹംസ .) 

68 , തൊട്ടപ്പൻ.                                     ( വിനായകൻ , റോഷൻ മാത്യു , മനോജ് കെ. ജയൻ . സംവിധാനം: ഷാനവാസ് കെ .. ബാവക്കുട്ടി .) 

69 , മാസ്ക്.                                         ( ഷൈൻ ടോം ചാക്കോ , ചെമ്പൻ വിനോദ് ജോസ് , പ്രിയങ്ക നായർ . സംവിധാനം : സുനിൽ ഹനീഫ് .)

70 , മൈ ഗ്രേറ്റ് ഫാദർ .                       ( ജയറാം , ഉണ്ണി മുകുന്ദൻ , ദിവ്യാപിള്ള . സംവിധാനം: അനീഷ് അൻവർ .) 

71 , വൈറസ്.                                       ( കുഞ്ചാക്കോ ബോബൻ , ടോവിനോ തോമസ് ,പാർവ്വതി തിരുവോത്ത് . സംവിധാനം : ആഷീഖ് അബു .)

72 , ഇക്കായുടെ ശകടം.                     ( ശരത്ത് അപ്പാനി , നന്ദൻ ഉണ്ണി , ഡിജെ തൊമ്മി . സംവിധാനം : പ്രിൻസ് അവറാച്ചൻ .)

73 , ഉണ്ട .                                               ( മമ്മൂട്ടി , ഷൈൻ ടോം ചാക്കോ , ആസിഫ് അലി. സംവിധാനം : ഖാലിദ് റഹ്മാൻ .) 

74 , ആൻ ദി ഓസ്കാർ ഗോസ്  ടൂ.....                                                         ( ടോവിനോ തോമസ് , ശ്രീനിവാസൻ , അനു സിത്താര . സംവിധാനം : സലീം അഹമ്മദ് .) 

75 , നാൻ പെറ്റ മകൻ .                        ( മിനോൺ ജോൺ , ജോയി മാത്യൂ , സരയൂ .സംവിധാനം : സജി എസ് .പാലമേൽ .)

76 , വകതിരിവ് .                                   ( കൈലാഷ് , രേവതി മേനോൻ , മീനാക്ഷി മധുരാഘവൻ . സംവിധാനം : കെ. കെ. മുഹമ്മദ് അലി .

77 , O.P 160/ 18 കക്ഷി:          അമ്മിണിപിള്ള.                                   ( ആസിഫ് അലി , ബേസിൽ ജോസഫ് , അഹമ്മദ് സിദ്ദിഖ് . സംവിധാനം: ദിൻജിത്ത് അയ്യത്തൻ .)

78 , ലുക്ക.                                              ( ടോവിനോ തോമസ് , ആഹാന ക്യഷ്ണ .സംവിധാനം : അരുൺ ബോസ് .)

79, ഗ്രാമവാസീസ് .
( ഇന്ദ്രൻസ് ,സന്തോഷ് കീഴാറ്റൂർ , അസീസ് നെടുമങ്ങാട് . സംവിധാനം : ബി. എൻ .ഷജീർ ഷാ .) 

80 , ക്യൂൻ ഓഫ് നീർമാതളം പൂത്ത കാലം .
( കൽഫാൻ , ഡോണ മറിയ , സിദ്ധാർത്ഥ് മോനോൻ .സംവിധാനം : എ. ആർ .അമൽ കണ്ണൻ .) 
............................................................

ഡബ്ബിംഗ് ഫിലിമുകൾ 
( ഒർജിനൽ തെലുങ്ക് ) 
...................................

1 , വിനയ വിധേയ രാമ .                     ( രാം ചരൺ തേജ്, കെയ്റ അഡ്വാനി , വിവേക് ഒബ്റോയ് . സംവിധാനം : ബോയാപതി ശ്രീനു .)

2, യാത്ര .                                              ( മമ്മൂട്ടി , ജഗപതി ബാബു , അനസൂയ ഭരദ്വാജ് . സംവിധാനം : മഹി വി. രാഘവ് .)

3, രംഗസ്ഥലം.                                      ( രാം ചരൺ തേജ് , സമാന്താ അക്കിനേനി,   പ്രകാശ് രാജ് . സംവിധാനം : സുകുമാർ .)
............................................................

സലിം പി. ചാക്കോ .
എഡിറ്റർ ,
സിനിമ പ്രേക്ഷക കൂട്ടായ്മ 
ഓൺലൈൻ ന്യൂസ് .

............................................................

No comments:

Powered by Blogger.