ബൈജു സന്തോഷിന്റെ " തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടി " മെയ് പത്തിന് റിലിസ് ചെയ്യും.


പ്രേക്ഷകരെ ചിരിപ്പിക്കുവാൻ 
" തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി"
മെയ് 10ന് തീയറ്ററുകളിൽ എത്തുന്നു. 

ലൂസിഫർ, മേരാ നാം ഷാജി, ഒരു യമണ്ടൻ പ്രേമകഥ എന്നിവയിലെ മികച്ച കഥാപാത്രങ്ങൾക്ക്  ശേഷം ബൈജു മറ്റൊരു മിന്നുന്ന കേന്ദ്രകഥാപാത്രവുമായി വരുന്നു.
സിനിമാപ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാൻ, ആകാംക്ഷ നിറച്ചുകൊണ്ടു വിറപ്പിക്കുവാൻ ചാൾസ് ശോഭരാജായി ബൈജു എത്തുന്നു.

 സുധീർ കരമന, ഭഗത്, കലാഭവൻ നവാസ്, അർജുൻ, ജാഫർ ഇടുക്കി, നസീർ സംക്രാന്തി, സജിമോൻ പാറയിൽ, സിനോജ്, മണികണ്ഠൻ, സൂരജ്, ചെമ്പിൽ അശോകൻ, ദേവിക നമ്പ്യാർ, സീമ ജി നായർ, ആര്യ തുടങ്ങിയവരും ഈ സിനിമയിൽ അഭിനയിക്കുന്നു.

 സ്പാറയിൽ ക്രീയേഷന്സിന്റെ ബാനറിൽ സജിമോൻ പാറയിൽ ആപ്പിൾ സിനിമയുമായി ചേർന്ന് നിർമ്മിച്ച് സുജൻ  ആരോമൽ തിരക്കഥ എഴുതി " തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി " സംവിധാനം ചെയ്തിരിക്കുന്നു.

No comments:

Powered by Blogger.