മത തീവ്രവാദത്തിനെതിരെ ശക്തമായ പ്രമേയവുമായി ഷാബു ഉസ്മാന്റെ " വിശുദ്ധ പുസ്തകം" .

മത തീവ്രവാദത്തിനെതിരെ ശക്തമായ പ്രമേയവുമായാണ്  " വിശുദ്ധ പുസ്തകം" പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. 

എത് മതത്തിൽ വിശ്വസിച്ചാലും നാടിന്റെ നന്മയ്ക്കായി എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് നിൽക്കണമെന്ന സന്ദേശവും സിനിമ നൽകുന്നു. 

മത തീവ്രവാദത്തിൽപ്പെട്ടു പോകുന്ന നജീബ് എന്ന യുവാവ്  രാജ്യത്തിന് വേണ്ടി സ്വീകരിക്കുന്ന നിലപാട് , സമൂഹം അറിയാതെ പോകുന്നതും തുടർന്ന്                  നജീബിന്റെ കുടുംബം സമുഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന ഒറ്റപ്പെടുത്തലുകളുമാണ് സിനിമയുടെ പ്രമേയം . വാണിയപുരം ഗ്രാമത്തിലെ ജനങ്ങളുടെ കഥയാണിത്. നമ്മുടെ സമൂഹത്തിൽ നടക്കുന്ന നന്മ ,തിന്മകളെ വേർതിരിച്ച് കാണിക്കുകയാണ് ഈ സിനിമ . 

നജീബായി ബാദുഷായും  ,ലക്ഷ്മിയായി അലിയായും, അന്വേഷണ ഉദ്യോഗസ്ഥനായി മനോജ് കെ.ജയനും, ഉസ്താദ് ഹനീഫയായി മാമുക്കോയയും, തങ്ങളായി മധുവും , ശങ്കരകുറുപ്പായി ജനാർദ്ദനനും, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി കലാഭവൻ നഹാസും വേഷമിടുന്നു. 

ശാന്തകുമാരി,  റിഷി , കനകലത , സോളമൻ ചങ്ങനാശ്ശേരി, മനോജ് ഗിന്നസ്സ്‌ , പത്മരാജൻ രതീഷ്, മീനാക്ഷി, സന്തോഷ് കലഞ്ഞൂർ , ഉല്ലാസ് പന്തളം , മനു വർമ്മ , സ്മിനു സി.ജെ ,നിർമ്മാതാവ്  രാജേഷ് കളിയ്ക്കൽ , സിയാദ്, ആദിനാട് ശശി, കൊല്ലം സിറാജ് , കോബ്ര രാജേഷ് , രമ്യ മനു , അനു എന്നിവരോടൊപ്പം , കോന്നി സ്വദേശികളായ   ഡാലിയ റേയ്ച്ചൽ,  രാജീവ് മള്ളൂർ , അജിത്ത് ചെങ്ങറ, സജികുമാർ മണ്ണിൽ , അനൂപ് കോന്നി,  ഷൈൻ അലക്സ്, അനു കോന്നി , ബിജു കുമ്മണ്ണൂർ , സതീഷ് കോന്നി , കാർട്ടൂണിസ്റ്റ്  ഷാജി മാത്യു എന്നിവരും " വിശുദ്ധ പുസ്തക "ത്തിൽ അഭിനയിക്കുന്നു. 

ക്യാമറ രജ്ഞിത് മുരളിയും,  
എഡിറ്റിംഗ് ശ്രീജിത്ത്  രംഗനും, 
തിരക്കഥ സംഭാഷണം  ഷാബു ഉസ്മാനും, ജഗദീപ് കുമാറും, 
സംഗീതം സുമേഷ് കൂട്ടിക്കലും, 
പശ്ചാത്തല സംഗീതം കിളിമാനൂർ രാമവർമ്മയും, ഗാനരചന പൂവച്ചൽ ഖാദറും  ,എസ്. രമേശൻ നായരും  ,ഫെമിന ബീഗവും, 
മേക്കപ്പ്  മുരുകൻ കുണ്ടറയും ,
വസ്ത്രലങ്കാരം രവികുമാരപുരവും ,
ആക്ഷൻ സംവിധാനം ബ്രൂസ് ലി  രാജേഷും, കലാസംവിധാനം  സജി മുണ്ടയാടും , 
പ്രൊഡക്ഷൻ കൺട്രോളർ ഹസ്മീർ ബാലരാമപുരവും ,
പി.ആർ.ഓ.  അയ്മനം  സാജനും നിർവ്വഹിക്കുന്നു. 

 " വിശുദ്ധപുസ്തകം"  നിർമ്മിക്കുന്നത് 
രാജേഷ് കളിയ്ക്കൽ ആണ് .
പ്രണവം ഉണ്ണിക്യഷ്ണനും, 
റ്റി.എസ് ശശിധരൻപിള്ളയും സഹനിർമ്മാതാക്കളുമാണ്.

ഗാനങ്ങൾ പ്രേക്ഷക ശ്രദ്ധ നേടുന്നു . പശ്ചാത്തല സംഗീതവും, ക്യാമറ വർക്കും മികച്ചതായി . സിനിമയുടെ ക്ലൈമാക്സ് ശ്രദ്ധേയമായി. നവാഗതനായ ഷാബു ഉസ്മാന്റെ സംവിധാന മികവ് എടുത്ത് പറയാം. മാമുക്കോയയുടെ ഉസ്താദ് ഹനീഫയും, മനോജ് കെ. ജയന്റെ രാജാ സുബ്രമണ്യവും പ്രേക്ഷക ശ്രദ്ധ നേടി. 

സമൂഹത്തിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന മത തീവ്രവാദം തന്നെ പ്രമേയമാക്കിയത് അഭിനന്ദനം അർഹിക്കുന്നു. ഒരു കൊച്ചു സിനിമയുടെ വലിയ വിജയത്തിനായി കാത്തിരിക്കാം .

Rating : 3 / 5  .

സലിം പി. ചാക്കോ . 

No comments:

Powered by Blogger.