നർമ്മവും, നൊമ്പരവും ചേർന്ന " പ്രകാശന്റെ മെട്രോ " . നവാഗത സംവിധായക ഹസീന സുനീറിന്റെ മികച്ച തുടക്കം.

ഓട്ടോ പ്രകാശന്റെ  ഓട്ടോയിൽ , അവിചാരിതമായി സുൽത്താൻ വിട്ടിലെ യുവാവിനെ  അന്വേഷിച്ച് കയറുന്ന  യുവതിയെ കണ്ടുമുട്ടുന്നതും, അന്വേഷണങ്ങളും , ഓട്ടോ യാത്രയും അവർ ചെന്ന് ചാടുന്ന ഏടാക്കൂടങ്ങളും നിറഞ്ഞ ഒരു റോഡ് മൂവിയാണ് " പ്രകാശന്റെ മെട്രോ " . .

രാവിലെ അവർ  കാണുന്നത് മുതൽ, പിറ്റേന്ന് അവർ  വിടപറയുന്നതുവരെയുള്ള കഥ സന്ദർഭങ്ങൾ കൂട്ടിയിണക്കി ഒരു ദിവസത്തെ അവരുടെ ജീവിതമാണ് "പ്രകാശന്റെ മെട്രോ ". "മെട്രോ " എന്ന് പേരുള്ള ഓട്ടോയും ഇതിലെ കഥാപാത്രമാണ്. ഈ ഒരു ദിവസം രണ്ടു പേരുടെയും ജീവിതത്തെ  എങ്ങനെ മാറ്റിമറിക്കുന്നു എന്ന്  
സിനിമ പറയുന്നു. 

നവാഗതയായ ഹസീന സുനീർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വൈറ്റിലയിൽ തുടങ്ങി ആലുവയിൽ അവസാനിക്കുന്നതാണ്  ഈ ചിത്രം .

 പ്രകാശനായി ദിനേശ് പ്രഭാകറും , യാത്രക്കാരിയായി അനഘയും ആണ് ഇതിലെ പ്രധാന വേഷം ചെയ്തിരിക്കുന്നത്. ദിനേശ് പ്രഭാകറിന്റെ സിനിമ കരീയറിലെ  പ്രധാന ഒരു റോൾ ആണ് പ്രകാശന്റെ മെട്രോയിലെ പ്രകാശൻ .

കാസർകോടെ ബദിയടുക്കായിൽ  നിന്ന് ഒരു സുൽത്താൻ എന്ന പേരുള്ള ഒരു വ്യക്തിയെ അന്വേഷിച്ചു എത്തുന്ന യുവതി, അവളെ സഹായിക്കാൻ വരുന്ന പ്രകാശനും, അയാളുടെ ഓട്ടോ ആയ മെട്രോ യും കൂടി ഒരു ദിവസത്തെ കഥ വളരെ നന്നായി അവതരിപ്പിക്കാൻ നവാഗത സംവിധായകയ്ക്ക് കഴിഞ്ഞു. 

സജു നവോദയ അഗസ്തി യായും, ജയൻ ചേർത്തല സുൽത്താനായും , സാബുമോൻ ഇടിയൻ സാബുആയും, നോബി മർക്കോസ് കുടുക്ക ബിനു ആയും ,ഇർഷാദ് എസ്. ഐ മാൻഡ്രേക് അയും, മനോജ് ഗിന്നസ് ലാസറായും ,എറണാകുളം ട്രാഫിക് സിറ്റി അസിസന്റ് കമ്മീഷണർ എം.എ നസീർ, ഡി. വൈ.എസ്.പിയായും  വേഷമിടുന്നു. കോട്ടയം പ്രദീപ്, ചെമ്പിൽ അശോകൻ, അന്തരിച്ച കൊല്ലം അജിത്ത്, അഡ്വ.ജെയ്സൺ മാത്യൂ തുടങ്ങിയവരും അഭിനയിക്കുന്നു. 
സൈനു ബി. നസീർ നിർമ്മാണവും, സംഗീതവും, പശ്ചാത്തല സംഗീതവും രാഹുൽ സുബ്രമഹ്ണ്യനും, സംഘട്ടനം ബ്രൂസ് ലി രാജേഷും ,തിരക്കഥ ,സംഭാഷണം മിത്രനും നിർവ്വഹിക്കുന്നു. 

നർമ്മവും, നൊമ്പരവും ചേർന്ന കൊച്ചു ചിത്രമാണ് " പ്രകാശന്റെ മെട്രോ " .

Rating : 3 / 5.

സലിം പി. ചാക്കോ 

........................................................

No comments:

Powered by Blogger.