ആൻസൻ പോൾ, ഡയാന ഹമീദ് ,ടോം ഇമ്മട്ടി ടീമിന്റെ " ദി ഗാംബ്ലർ '' മെയ് 24ന് റിലിസ് ചെയ്യും.

മെക്സിക്കൻ അപാരതയുടെ സംവിധായകൻ ടോം ഇമ്മട്ടി ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് " ദി ഗാംബ്ലർ '' . പുതിയ തലമുറയ്ക്കും, കുടുംബത്തിനും വേണ്ടിയാണ് ഈ ചിത്രം ഒരുക്കുന്നത്. 

ആൻസൻ ഒരു അഡ് ഫിലിം മേക്കറാണ് .അയാളുടെ ഭാര്യ ഡയാന .ഇവർക്ക് ഏഴ് വയസ്സുള്ള ഒരു മകനുണ്ട്. പിതാവെന്നും, ഭർത്താവെന്നുമുള്ള നിലയിൽ ആൻസന്റെ ആശയങ്ങളും, അഭിപ്രായങ്ങളും ഗൗരവമേറിയതായിരുന്നു. അതുപോലെ ഡയാനയുടെതും. ഇവരിലേക്ക് എത്തുന്ന ചില കഥാപാത്രങ്ങളുടെ സാമീപ്യത്തിലുടെയാണ് ഈ സിനിമയുടെ കഥാ വികസനം നടക്കുന്നത്. 

ആൻസൻ എന്ന കഥാപാത്രത്തെ ആൻസൻ പോൾ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിലുടെ ഡയാന ഹമീദ് എന്ന പുതുമുഖം നായികയാവുന്നു. 
ഇന്നസെന്റ്, സലിം കുമാർ, സിജോയ് വർഗ്ഗീസ്, രൂപേഷ് പീതാംബരൻ, ജയരാജ് വാര്യർ , അരിസ്റ്റോ സുരേഷ്, ജോസഫ്, അന്നക്കുട്ടി, വിഷ്ണു ഗോവിന്ദ് ,വിജയകുമാർ, വിനോദ് നാരായണൻ, ശ്രീലക്ഷ്മി , രാജിനി ചാണ്ടി, മാലതി ടീച്ചർ, വിദ്യ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

ട്രൂ ലൈൻ സിനിമയുടെ ബാനറിലാണ് സിനിമയുടെ നിർമ്മാണം. കഥയും, തിരക്കഥയും ടോം ഇമ്മട്ടിയും, ഛായാഗ്രഹണം പ്രകാശ് വേലായുധനും, എഡിറ്റിംഗ് ഷമീർ മുഹമ്മദും, സംഗീതം ഗോപി സുന്ദറും, കലാ സംവിധാനം മനുജഗതും, വസ്ത്രാലങ്കാരം ഷീബ മണിശങ്കറും, മേക്കപ്പ് റോണി വെള്ളതൂവലും നിർവ്വഹിക്കുന്നു.

സലിം പി. ചാക്കോ . 

No comments:

Powered by Blogger.