നെൽസൺ ഐപ്പിന് - ഷാജി പട്ടിക്കരയുടെ വിജയാശംസകൾ.

മലയാള സിനിമയുടെ ചക്രം തിരിക്കാൻ നെൽസൺ ഐപ്പ്  
ദുബായിലെ റോഡുകളിൽ ചക്രം തിരിച്ച നെൽസൺ ഐപ്പിന്റെ കൈകൾ മലയാള സിനിമാ വ്യവസായത്തിന്റെ സാരഥ്യത്തിലേക്കെത്തുമ്പോൾ അയൽനാട്ടുകാരൻ, സുഹൃത്ത് എന്ന നിലകളിൽ എനിക്കും അഭിമാനം .

മാസ് ഹിറ്റ് സംവിധായകൻ വൈശാഖിനും, മെഗാസ്റ്റാർ മമ്മൂക്കയ്ക്കുമൊപ്പമുള്ള തുടക്കം തീർച്ചയായും മലയാള സിനിമയ്ക്ക് മുതൽകൂട്ടായ ഒരു നിർമ്മാതാവിനെ സമ്മാനിക്കുമെന്നുറപ്പിക്കാം.

ടാക്സി ഡ്രൈവറായി തുടങ്ങി ഒരു ലോറിയുടെ, മൂന്ന് ലോറികളുടെ, മുപ്പത് ലോറികളുടെ മുതലാളിയായി, മുപ്പത് കോടി രൂപയുടെ *മധുര രാജ* എന്ന ചിത്രത്തിന്റെ നിർമ്മാതാവിൽ എത്തി നിൽക്കുമ്പോൾ, കുന്നംകുളത്തുകാരനായ സുഹൃത്തിന് മുന്നൂറ് കോടിക്കുമേൽ വിജയം കയ്യെത്തിപ്പിടിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.

സ്നേഹപൂർവ്വം

ഷാജി പട്ടിക്കര
( പ്രൊഡക്ഷൻ കൺട്രോളർ) .

No comments:

Powered by Blogger.