" സദ്ദാം " ഈശ്വർ സംവിധാനം ചെയ്യുന്നു.

ജയരാജ്, കമൽ, റോഷൻ ആൻഡ്രൂസ് തുടങ്ങിയവരുടെ അസോസിയേറ്റ്  ആയിരുന്ന ഈശ്വർ  സ്വതന്ത്ര സംവിധായകനാകുന്നു.

ദേശിഷ് ഫ്ലിക്സിന്റെ  ബാനറിൽ ഈശ്വർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് " സദ്ധാം" . പേര് പോലെ തന്നെ തന്റേടിയായ ഒരു പോലീസ് ഓഫീസറിന്റെയും കേരളത്തിലെ പ്രമുഖ ടെക്സ്റ്റയിൽ വ്യവസായിയായ പദ്മയുടെയും കഥയാണ് സദ്ധാം. വളരെയധികം സാമൂഹിക പ്രസക്തിയുള്ളതും, ആനുകാലികവുമായ ഒരു പ്രമേയമാണ് സിനിമ ചർച്ച ചെയ്യുന്നത്. Justice is a responsibility (നീതി ഒരു ഉത്തരവാദിത്തമാണ്) എന്നതാണ് ടാഗ് ലൈൻ.  വിഷ്ണു നാരായണൻ ക്യാമറ കൈകാര്യം ചെയ്യുന്ന സദ്ധാമിന്റെ സംഗീതം ദീപാങ്കുരനാണ്. കൈതപ്രവും, ഡയറക്ടർ ജയരാജ് എന്നിവർ വരികളും. സിനു സാബുവും ജോബി ജോസും രചന നിർവഹിക്കുന്നു. അശോകൻ ചെറുവത്തൂർ കലാസംവിധാനവും റോണക്സ് സേവ്യർ  മേക്കപ്പും, അരുൺ മനോഹർ കോസ്റ്യൂമും എ.ഡി. ശ്രീകുമാർ പ്രൊഡക്ഷനും നിയന്ത്രിക്കുന്നു..

No comments:

Powered by Blogger.