"മേരാ നാം ഷാജി " ഫാമിലി ഫൺ ത്രില്ലർ മൂവി. നാദിർഷയുടെ ഹാട്രിക്ക് വിജയം.

ബിജു മേനോനും, ആസിഫ് അലിയും, ബൈജു സന്തോഷും നായകന്മാരാകുന്ന " മേരാ നാം ഷാജി " നാദിർഷ സംവിധാനം ചെയ്യുന്നു. ഷാജിയെന്ന് പേരുള്ള മൂന്ന് പേർ . മൂന്നു പേരും മൂന്ന് പശ്ചാത്തലത്തിൽ ജീവിക്കുന്നവർ. ഒരാൾ കോഴിക്കോട്ടെ ലോക്കൽ ഗുണ്ട ഷാജി ഉസ്മാൻ ( ബിജു മേനോൻ ) ,  മറ്റൊരാൾ കൊച്ചിയിലെ ഫ്രീക്കൻ ഷാജി ജോർജ്ജ് ( ആസിഫ് അലി ) ,  മൂന്നാമൻ തിരുവനന്തപുരത്തുകാരനായ ഡ്രൈവർ ഷാജി സുകുമാരൻ ( ബൈജു) , എന്നി മൂന്ന് ഷാജിമാരുടെ കഥയാണിത്. 

നാട് കാണാനിറങ്ങിയ എഞ്ചീനിയേഴ്സ് ഫാമിലി തിരുവനന്തപുരത്ത് നിന്ന് ഡ്രൈവർ ഷാജി സുകുമാരന്റെ കാറിലാണ് കൊച്ചിയിൽ എത്തുന്നത്. 

കൊച്ചിയിലുള്ള ഷാജി ജോർജ് ഫ്രീക്കനാണ്. എല്ലാവരും അദ്ദേഹത്തെ വിളിക്കുന്നത് ഉഡായിപ്പ്  ഷാജി എന്നാണ്. രാഷ്ടിയ നേതാവായ സഖാവ്  ഡൊമനിക്ക് ( ഗണേഷ് കുമാർ ) സഹോദരനാണ്. ഉഡായിപ്പ് ഷാജിയുടെ കുട്ടുകാരൻ കുന്ദീശനാണ് ( ധർമ്മജൻ ബോൾഗാട്ടി ) .അഡ്വ. ലോറൻസായും  ( ശ്രീനിവാസൻ) ,നീനു തോമസായി ( നിഖില വിമൽ ) വേഷമിടുന്നു. 

കോഴിക്കോട്ടെ പേരെടുത്ത ഗുണ്ടകളിലൊരാളാണ് ഷാജി ഉസ്മാൻ .കാഴ്ചയിൽ ഭയങ്കരനാണെന്ന് തോന്നിപ്പിക്കുന്ന ഗുണ്ടാ ഷാജി കോഴിക്കോട്ടുനിന്നു കിട്ടിയ നല്ലൊരു ക്വട്ടേഷനുമായാണ് കൊച്ചിയിൽ എത്തുന്നത്. 

മൂന്ന് ഷാജിമാരും ഒരിടത്ത് എത്തിച്ചേരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമ പറയുന്നത്. സിനിമയിൽ മൂവർക്കും തുല്യ പ്രധാന്യം കൊടുക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. 

ഉർവ്വശി സിനിമാസിന്റെ ബാനറിൽ ബി. രാകേഷ് സിനിമ നിർമ്മിക്കുന്നു . ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളിയും ,എഡിറ്റിംഗ് ജോൺക്കുട്ടിയും,  സംഗീതം എമിൽ മുഹമ്മദും, കലാ സംവിധാനം ത്യാഗ തവനൂരും, കോസ്റ്റുംസ് സമീറ സനീഷും , മേക്കപ്പ് പി.വി. ശങ്കറും,  പ്രൊഡക്ഷൻ കൺട്രോളറായി ബാദുഷായും ,പി.ആർ. ഓ ആയി മഞ്ജു ഗോപിനാഥും  , പശ്ചാത്തല സംഗീതം ജാക്ക്സ് ബിജോയും , ഗാനരചന സന്തോഷ് വർമ്മയും, മുന്ന ഷൗക്കത്ത് അലിയും ,സാബു അരക്കുഴും നിർവ്വഹിക്കുന്നു.  അന്തരിച്ച ഷഫീർ സേട്ട് പ്രൊഡക്ഷൻ ഏക്സിക്യുട്ടിവായും പ്രവർത്തിച്ചിട്ടുണ്ട്. 

മൈഥിലി, സുരഭി ലക്ഷ്മി, ആശാ അരവിന്ദ് ,  ടിനി ടോം, സാദ്ദിഖ്  , ജാഫർ ഇടുക്കി, സുരേഷ് കുമാർ, ഷഫീക്ക് റഹ്മാൻ , ഹരിശ്രീ മാർട്ടിൻ , അരുൺ പുനലുർ ,ഭീമൻ രഘു, ജോമോൻ കെ. ജോൺ ,കലാഭവൻ നവാസ്, എലുർ  ജോർജ്ജ്, രമേശ് കുറുമശ്ശേരി, നിർമ്മൽ പാലാഴി , സലിം മുളവുക്കാട്, രഞ്ജിനി ഹരിദാസ് , സാവിത്രി ശശിധരൻ , ആതിര എസ് ,കുമാരി ദിയാ കുർബാൻ എന്നിവരോടൊപ്പം സൗബിൻ സാഹിർ, ഹരീഷ് കണാരൻ എന്നിവർ അതിഥിതാരങ്ങളായും അഭിനയിക്കുന്നു. 

" കഥയിലെ രാജകുമാരി" സംവിധാനം ചെയ്ത ദിലീപ് പൊന്നനാണ് മേരാ നാം ഷാജിയുടെ തിരക്കഥയും , സംഭാഷണവും എഴുതുന്നത്. ഷാനി ഖാദറും , ദിലീപ് പൊന്നനും ചേർന്ന് കഥ വികസിപ്പിച്ചിരിക്കുന്നത് .

അമർ അക്ബർ അന്തോണി , കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആസിഫ് അലി ഉൾപ്പടെയുള്ള പാടിയ പാട്ടുകൾ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്. ഹിന്ദിയും, തമിഴും കലർത്തിയ പാട്ടുകൾ ശ്രദ്ധേയമാണ്. 

ഇതൊരു സാധാരണകാരന്റെ സിനിമയാണ്. മൂന്ന് മതത്തിലുള്ള ഷാജിമാരാണുള്ളത്. കോമഡി പശ്ചാത്തലത്തിൽ ത്രില്ലിങ്ങ്      മൂഡിലൊരുക്കിയ  ചിത്രമാണിത്. എല്ലാത്തരം പ്രക്ഷേകർക്കും ആസ്വദിക്കാവുന്ന കുടുബ പശ്ചാത്തലത്തിലുള്ള കോമഡി സിനിമയാണ് " മേരാ നാം ഷാജി " .


Rating : 3.5 / 5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.