" സൗന്ദര്യം തൊലിപ്പുറത്തോ വെറും കെട്ടുകാഴ്ചകളിലോ അല്ല " . നമ്മുടെ ഉള്ളിലുള്ളതാണെന്ന സന്ദേശവുമായി " ഉയരെ " .

ടോവിനോ തോമസ്, ആസീഫ് അലി, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവഗതനായ മനു അശോകൻ സംവിധാനം  ചെയ്യുന്ന ചിത്രമാണ് " ഉയരെ " .പ്രതിസന്ധികൾ കീഴടക്കിയ പല്ലവി രവീന്ദ്രന്റെ കഥയാണ് " ഉയരെ " പറയുന്നത്.

പല്ലവി രവീന്ദ്രനായി പാർവ്വതി വേഷമിടുന്നു. ഒരു സാധാരണ പെൺക്കുട്ടി. അച്ഛനും, ചേച്ചിയും, ചേച്ചിയുടെ ഭർത്താവും അടങ്ങുന്ന കുടുംബം. അവൾക്ക് ഒരു സ്വപ്നമുണ്ട് .കുട്ടികാലം മുതൽ മനസ്സിൽ നിറച്ചുവച്ച് താലോലിക്കുന്ന ഒരു ലക്ഷ്യം .ആ ലക്ഷ്യത്തിന്റെ, സ്വപ്നത്തിന്റെ പൂർത്തികരണത്തിന് അവൾ മെട്രോ നഗരത്തിൽ എത്തുന്നു . പല്ലവിയുടെ ലക്ഷ്യത്തിലേക്കുള്ള യാത്രക്കിടയിൽ സ്വപ്നത്തിന്റെ ചില്ല്കുട് തകർത്തു കൊണ്ട് ഉണ്ടാകുന്ന സംഭവങ്ങൾ അവളുടെ ജീവിതത്തെ മാറ്റി മറിക്കുന്നു .മാറ്റിമറിക്കപ്പെട്ട ശേഷമുള്ള പല്ലവിയുടെ ജീവിത യാത്രയാണ് " ഉയരെ " പറയുന്നത്. 

ജീവിതം ആഘോഷമാക്കിയ വിശാൽ രാജശേഖരനായി ടോവിനോ തോമസ് തിളങ്ങി. അച്ഛന്റെ ഉമസ്ഥതയിലുള്ള എയർ ലൈൻ കമ്പനിയുടെ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റാണ്. 

നാട്ടിൻ പുറത്ത്കാരനായ ഗോവിന്ദ് ബാലകൃഷ്ണയായി ആസിഫ് അലിയും മികച്ച അഭിനയം കാഴ്ചവെച്ചു. അഛനമ്മമാരുടെ ഒറ്റ മകനാണ്. മുന്നോട്ടുള്ള യാത്രയിൽ കുറച്ചു തടസ്സങ്ങളുള്ളതിനാൽ അൽപ്പം നിരാശയുണ്ട് ഗോവിന്ദിന് . 

ടേക്ക് ഓഫിനു ശേഷം പാർവ്വതിയുടെ ശക്തമായ കഥാപാത്രമാണ് പല്ലവി രവീന്ദ്രൻ. തീവ്രമായ വൈകാരിക മൂഹുർത്തങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രം .

കേരളത്തിൽ ആസിഡ് ആക്രമണങ്ങൾ അപൂർവ്വമായിരുന്നു. നമുക്ക് പരിചയമുള്ള കഥാപാത്രങ്ങളും ജീവിത സാഹചര്യങ്ങളുമാണ് ചിത്രത്തിലുള്ളത്. ഏവിയേഷനുമായി ബന്ധപ്പെട്ട ആദ്യചിത്രമായിരിക്കും " ഉയരെ " .

 ബോബിയുടെയും സഞ്ജയ് യുടെയും തിരക്കഥയാണ് സിനിമയുടെ ഹൈലൈറ്റ്. വെറുതെ കണ്ടു പോകാനുള്ള ചിത്രമല്ലിത്. . നമ്മളെയൊക്കെ സ്പർശിക്കും. സൗന്ദര്യം തൊലിപ്പുറത്തോ വെറും കെട്ടുകാഴ്ചകളില്ലോ അല്ല. നമ്മുടെ ഉള്ളിലുള്ളതാണെന്ന സന്ദേശവും സിനിമ മുന്നോട്ട് വെയ്ക്കുന്നു. 

പ്രതാപ് പോത്തൻ, സിദ്ദീഖ്, ഭഗത് മാനുവൽ , ഇർഷാദ്, പ്രേം പ്രകാശ് , അനിൽ മുരളി , അനാർക്കലി മരയ്ക്കാർ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

എസ്. ക്യൂബ് ഫിലിംസിന്റെ ബാനറിൽ  ഷെനുഗ, ഷെഗ്ന , ഷെർഗ എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. ഗൃഹലക്ഷി പ്രൊഡക്ഷൻസാണ് സിനിമ അവതരിപ്പിക്കുന്നത്. ഗാനരചന  റഫീഖ് അഹമ്മദും , ഹരി നാരായണനും ,സംഗീതവും പശ്ചത്താല സംഗീതം  ഗോപി സുന്ദറും ,ഛായാഗ്രഹണം മുകേഷ് മുരളിധരനും, എഡിറ്റിംഗ് മഹേഷ് നാരായണനും , അസോസിയേറ്റ് ഡയറക്ടേഴ്സ് ശ്യം തിരുവണ്ണൂരും, ശൃം മോഹനനും, ശബ്ദമിശ്രണം വിഷ്ണു ഗോവിന്ദും, ശ്രീ ശങ്കറും ,ആക്ഷൻ റൺ രവിയും ,പി.ആർ ഓ വാഴൂർ ജോസും നിർവ്വഹിക്കുന്നു.  

പല്ലവി രവിന്ദ്രന്റെ മേക്കപ്പ് ഒരുക്കിയ ഷാജി പുൽപ്പളളി അഭിനന്ദനം അർഹിക്കുന്നു. മനു അശോകന്റെ സംവിധാനം മെച്ചപ്പെട്ടതായി . ഛായാഗ്രഹണവും, എഡിറ്റിംഗും മനോഹരം  . ഒരു ക്ലീൻ ഫാമിലി എന്റെർടെയിനറാണ് " ഉയരെ " .

Rating : 4 / 5.

സലിം പി. ചാക്കോ . 


No comments:

Powered by Blogger.