" കുഞ്ഞിരാമന്റെ കുപ്പായം " മെയ് മൂന്നിന് തീയേറ്ററുകളിലേക്ക് .

മതം മാറ്റവും , പ്രണയവും തമ്മിൽ എന്താണ് ബന്ധം ? എന്ന ടാഗ് ലൈനോടെയാണ് " കുഞ്ഞിരാമന്റെ കുപ്പായം " എന്ന സിനിമ പ്രേക്ഷകരുടെ മുന്നിലേക്ക് മെയ് മൂന്നിന് എത്തുന്നത്. 

മണ്ണിനെയും കൃഷിയെയും അഗാധമായി സ്നേഹിക്കുന്ന കുഞ്ഞിരാമൻ എന്ന കർഷകന്റെ ജീവിതത്തിൽ സംഭവിക്കുന്ന സംഘർഷങ്ങളാണ് സിനിമ പറയുന്നത്. 

സിദ്ദീഖ് ചേന്ദമംഗല്ലൂരാണ് സിനിമ സംവിധാനം ചെയ്യുന്നത്. തലൈവാസൽ വിജയ്, സജിത മഠത്തിൽ , മേജർ രവി, ശ്രീരാമൻ , ലിന്റ കുമാർ , ഗിരിധർ അശോക്, മഹീന്ദ്ര എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഗാനരചന പി.കെ. ഗോപിയും, സംഗീതം സിറാജും നിർവ്വഹിക്കുന്നു. സിത്താര കൃഷ്ണകുമാർ , മഖ്ബൂൽ മൻസൂർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 
ആരാം എന്റെർടെയിൻമെന്റ് സിന്റെയും, സെഞ്ച്വറി വിഷ്വൽ മീഡിയായുടെയും ബാനറിൽ സിദ്ദീഖ് ചേന്ദമംഗല്ലൂരും, ഹരിപ്രസാദ് കോളേരിയും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രമാണ് " കുഞ്ഞിരാമന്റെ കുപ്പായം " .

No comments:

Powered by Blogger.